
കോഴിക്കോട്: കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലെ (ഡിസിസി) ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നിജേഷ് അരവിന്ദ് രാജിവെച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിവാക്കിയെന്നാരോപിച്ചാണ് നടപടി.
രാജിക്കത്ത് കെപിസിസിക്ക് കൈമാറിയിട്ടുണ്ട്. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും, പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കാതെ ഇരുട്ടില്‍ നിര്‍ത്തിയെന്നുമാണ് നിജേഷ് അരവിന്ദിന്റെ ആരോപണം.
അതേസമയം, സ്ഥാനാര്‍ത്ഥിത്വത്തില്‍ പരിഗണിക്കാതിരുന്നതും പ്രതിഷേധത്തിന് ഇടയാക്കിയതായി സൂചന. പാര്‍ട്ടിക്കുള്ളിലെ അസന്തോഷം ഈ രാജിയിലൂടെ വീണ്ടും പുറത്ത് വന്നിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


