അയ്മനത്ത് ഗരുഡൻ ഘോഷയാത്രയ്ക്കിടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്: കോട്ടയം വെസ്റ്റ് പോലീസ് കേസടുത്തു.

Spread the love

കുടമാളൂർ: ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു നടത്തിയ ഗരുഡൻ ഘോഷയാത്രയ്ക്കിടെ ചേരിതിരിഞ്ഞ് ആക്രമണം. നിരവധി പേർക്ക് പരിക്ക്. സംഭവം ഇന്നലെ പുലർച്ചെ അയ്മനം കരി കുളങ്ങരയിലാണ്.

video
play-sharp-fill

കണ്ടാൽ അറിയാവുന്ന 3 പേർക്കെതിരെ വെസ്‌റ്റ് പൊലീസ് കേസെടുത്തു. ഇന്നലെ പുലർച്ചെ ഒരുമണിയോടെ അയ്മനം ചിറ്റക്കാട്ട് ഭാഗത്തുനിന്ന് എത്തിയ ഘോഷയാത്രയ്ക്കിടെയാണ് സംഭവം.

അടിപിടിയിൽ ഉൾപ്പെട്ട ചിലർ കരികുളങ്ങങ്ങരയിലെ 441-ാം നമ്പർ എൻഎസ്എസ് കരയോഗ മന്ദിരത്തിൽ നാശമുണ്ടാക്കി. 40 കസേരകൾ, 2 ഫാൻ തുടങ്ങിയവ നശിപ്പിച്ചുവെന്നാണ് പരാതി.. തടയാൻ ശ്രമിച്ച കരയോഗം ഭാരവാഹി ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗരുഡൻ ഘോഷയാത്രകൾ കാണാൻ എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കു പരുക്കേറ്റു. പരുക്കേറ്റവർ കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സതേടി. അരലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കരയോഗം ഭാരവാഹികൾ പറഞ്ഞു. കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.