
ഡൽഹി: അമേരിക്കന്‍ ടോര്‍പിഡോ ആക്രമണത്തെത്തുടര്‍ന്ന് തകര്‍ന്ന ഇറാന് പടക്കപ്പലില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ട 238 ലേറെ നാവികര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി.
ഇറാന് യുദ്ധത്തിന്റെ തുടക്കത്തില്‍ അമേരിക്ക നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഒരു മാസമായി ശ്രീലങ്കയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍.
വിശാഖപട്ടണത്ത് നടന്ന നാവിക അഭ്യാസത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് തിരിച്ചുപോവുന്നതിനിടയിലാണ് യുദ്ധം തുടങ്ങിയതും ഇവര്‍ സഞ്ചരിച്ച പടക്കപ്പല്‍ ആക്രമിക്കപ്പെട്ടതും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടോര്‍പ്പിഡോ ആക്രമണത്തില്‍ തകര്‍ന്ന ഐറിസ് ദേന എന്ന കപ്പലില്‍ നിന്ന് ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തിയ 32 പേരും, ഐറിന്‍സ് ബുശഹര്‍ കപ്പലിലുണ്ടായിരുന്ന 206 പേരും ഉള്‍പ്പെടെ 238 നാവികരാണ് മടങ്ങിയത്. ചൊവ്വാഴ്ച രാത്രിയോടെ ഇവര്‍ വിമാനമാര്‍ഗ്ഗം ഇറാനിലേക്ക് തിരിച്ചതായി ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി അരുണ ജയശേഖരയാണ് അറിയിച്ചത്.
15 ഇറാന് നാവികര്‍ ശ്രീലങ്കയില്‍ തന്നെ തുടരും. ട്രിങ്കോമാലിക്ക് സമീപം നങ്കൂരമിട്ട ഐറിന്‍സ് ബുശഹര്‍ എന്ന കപ്പല്‍ പ്രവര്‍ത്തിപ്പിക്കാനാണ് ഇവര്‍ അവിടെ തങ്ങുന്നത്.



