അയർലൻഡില്‍ മലയാളി നഴ്‌സിന് നേരെ വംശീയാതിക്രമം; ‘ഗോബാക്ക് ഇന്ത്യ’ എന്ന് പറഞ്ഞ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു

Spread the love

ഡബ്ലിൻ: അയർലൻഡില്‍ മലയാളി നഴ്‌സിന് നേരെ വംശീയാതിക്രമണം. വയറില്‍ കുത്തേറ്റ യുവാവ് ചികിത്സയിൽ. ഇന്നലെ രാത്രി പത്ത് മണിയോടെ പാല്‍ വാങ്ങാനായി യുവാവ് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.

video
play-sharp-fill

ഒരുകൂട്ടം കൗമാരക്കാർ ‘ഗോബാക്ക് ഇന്ത്യ’ എന്നുപറഞ്ഞ് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. കുത്തേറ്റ യുവാവ് റോഡിലിറങ്ങി വാഹനം കൈകാണിച്ച്‌ നിർത്തി ആശുപത്രിയില്‍ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ യുവാവ് അപകടനില തരണം ചെയ്‌തിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുകാലമായി അയർലൻഡില്‍ വിദേശികള്‍ക്കെതിരായ വികാരം ശക്തമായിട്ടുണ്ട്. തണുപ്പുകാലം കഴിഞ്ഞതോടെ കൗമാരക്കാരും യുവാക്കളും വളരെ വൈകിയാണ് വീടുകളില്‍ കയറുന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചാണ് പലരും റോഡുകളിലേക്കിറങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group