ഭർത്താവിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി; മകളുടെ വിവാഹം ക്ഷണിക്കാൻ പോകവേ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു

Spread the love

ആലപ്പുഴ: മകളുടെ വിവാഹം ക്ഷണിക്കാൻ പോകവേ മാങ്കാംകുഴിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മരണത്തിന് കീഴടങ്ങി. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

video
play-sharp-fill

വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടില്‍ തുളസി എസ്. നായർ (55) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 27-ന് നടന്ന അപകടത്തില്‍ ഭർത്താവ് ശശി കെ. നായർ (64) സംഭവദിവസം തന്നെ മരിച്ചിരുന്നു. മാങ്കാംകുഴി പാറക്കുളങ്ങരയില്‍ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മെയ് പത്തിന് ആയിരുന്നു കല്യാണം നിശ്ചയിച്ചിരുന്നത്.