
ഹൈദരാബാദ്: തെലുങ്കാനയിലെ നല്‍ഗൊണ്ടയില്‍ നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ കുടുങ്ങിയ അഞ്ച് വയസുകാരി ശ്വാസംമുട്ടി മരിച്ചു.
പെർണി സ്വദേശികളായ സതീഷ്-ഗായത്രി ദമ്പതികളുടെ മകള്‍ ശരണ്യയാണ് മരിച്ചത്.
മറ്റ് കുട്ടികളോടെപ്പം കളിക്കുന്നതിനിടെ ശരണ്യ വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറില്‍ കയറുകയായിരുന്നു. കുട്ടി കാറിനുള്ളില്‍ കയറിയത് വീട്ടുകാരുടെയും ബന്ധുകളുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. ഇതിനിടെ കാറിന്‍റെ ജനലുകളും വാതിലുകളും ലോക്കായതോടെ ശരണ്യ കാറിനുള്ളില്‍
കുടുങ്ങിപോവുകയായിരുന്നു.
കുറേനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതിനെ തുടർന്ന്വീട്ടുകാർ സമീപത്തെ വീടുകളിലും പരിസരത്തും തിരച്ചില്‍ നടത്തി.
മണിക്കൂറുകള്‍ക്ക് ശേഷമാണ് നിർത്തിയിട്ടിരുന്ന കാറിന്‍റെ പിൻസീറ്റില്‍ ശരണ്യയെ ബോധരഹിതയായ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ കാർ തുറന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറിനുള്ളില്‍ വായുസഞ്ചാരമില്ലാത്തതിനാല്‍ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ഗായത്രിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.



