കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ എത്തിയ 18കാരനെ കടലിൽ കാണാതായി; തിരച്ചിൽ പുരോഗമിക്കുന്നു

Spread the love

മഞ്ചേശ്വരം: കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ 18 വയസ്സുകാരൻ കടല്‍ തിരമാലയില്‍പ്പെട്ട് കാണാതായി.

video
play-sharp-fill

മഞ്ചേശ്വരം ചൗക്കി സ്വദേശികളായ ഉമറുല്‍ ഫാറൂഖിന്റെയും റസീനയുടേയും മകനാണ് കാണാതായ മുഹമ്മദ് സൈനുല്‍ ആബിദിൻ.

ബുധനാഴ്ച വൈകുന്നേരമാണ് കുട്ടിയെ കാസർകോട് കുണ്ടുകുളുക്കെ ബീച്ചിൽ കാണാതായത്. കടല്‍ത്തീരത്ത് കളിച്ചു കൊണ്ടിരിക്കേ അപ്രതീക്ഷിതമായി വന്ന ശക്തമായ തിരമാലകളില്‍പ്പെട്ട് സൈനുല്‍ ആബിദ് കടലിലേക്ക് മുങ്ങിപ്പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻതന്നെ നാട്ടുകാരും മഞ്ചേശ്വരം പോലീസും , തീരദേശ സുരക്ഷാ സേനയിലെ അംഗങ്ങളും സ്ഥലത്തെത്തി വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും സൈനുല്‍ ആബിദിനെ കണ്ടെത്താനായില്ല.

തെരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. കുട്ടികളുള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി കുണ്ടുകുളുക്കെ ബീച്ചില്‍ അവധി ആഘോഷിക്കാനായി എത്തുന്നത്. ഇവിടെ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലായെന്നാണ് നാട്ടുക്കാർ പറയുന്നത്.