വനിതാ സംവരണ ബില്ലിനെ ചൊല്ലി ലോക്സഭയില്‍ കടുത്ത പ്രതിപക്ഷ ബഹളം; കറുത്ത വസ്ത്രത്തിലെത്തി പ്രതിഷേധമറിയിച്ച് ഡിഎംകെ അംഗങ്ങൾ

Spread the love

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിനെ ചൊല്ലി ലോക്സഭയില്‍ ശക്തമായ പ്രതിഷേധം. സഭ ആരംഭിച്ചതോടെ തന്നെ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തിയപ്പോള്‍ അംഗങ്ങള്‍ സീറ്റുകളില്‍ ഇരിക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി.

video
play-sharp-fill

ഇതിനിടെ അന്തരിച്ച ഗായിക ആശാ ഭോസ്ലെയ്ക്കും മുന്‍ അംഗങ്ങള്‍ക്കുമുള്ള ആദരാഞ്ജലി അര്‍പ്പിച്ച ശേഷം സഭാനടപടികള്‍ ആരംഭിച്ചു. എന്നാല്‍ ബില്ലിനെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. ബില്ലിനോട് സഹകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ കക്ഷികള്‍.

ദ്രാവിഡ മുന്നേറ്റ കഴകം അംഗങ്ങള്‍ കറുത്ത വസ്ത്രം ധരിച്ചാണ് സഭയില്‍ എത്തിയത്. ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി തേടിയതോടെ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ എംപി ശക്തമായി എതിർപ്പ് രേഖപ്പെടുത്തി. ഫെഡറല്‍ തത്വങ്ങള്‍ക്കെതിരായ നീക്കമാണിതെന്നും ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ സ്പീക്കര്‍ ഇടപെട്ട് ചര്‍ച്ചയില്‍ എല്ലാവര്‍ക്കും അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം നല്‍കുമെന്നും ഉറപ്പുനല്‍കി. ബില്ലിലെ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കിടെ ഉന്നയിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. സഭയുടെ ചട്ടങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു