
അയ്മനം: റോഡിലെ കെണിയിൽ വീഴാതിരിക്കാൻ ഓല പ്രയോഗം. കുടയംപടി -പരിപ്പ് റോഡിലാണ് രണ്ടിടത്ത് കെണി.
കൊമ്പനാല്‍ ജംഗ്ഷനിൽ ബസ്റ്റോപ്പിനോട് ചേർന്ന റോഡരികിൽ ഓല നാട്ടിയിട്ടുണ്ട്. യാത്രക്കാർക്ക് ഓടയിൽ വീണ് അപകടം ഉണ്ടാകാതിരിക്കാനുള്ള റോഡ് സേഫ്റ്റിയുടെ ഭാഗമാണ് തെങ്ങോല .
ഓടയുടെ സ്ലാബ് തകർന്നിട്ട് ആഴ്ചകളായി. ബസിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് അല്പം ശ്രദ്ധ കുറഞ്ഞ് പോയാൽ അവർ ഓടയിൽ വീഴും. തുരുത്തിക്കാട്ട് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് ഇറങ്ങുന്ന വാഹനങ്ങളും ശ്രദ്ധിച്ചില്ലെങ്കിൽ ഓടയിൽ വീണ് അപകടം ഉണ്ടാകാൻ സാധ്യത ഏറെയാണ്.
ഇരുചക്ര വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കുമാണ് അപകടസാധ്യത കൂടുതൽ.
സമാനമായ രീതിയിൽ കല്ലുമട പാലത്തിന് സമീപവും ഓടയുടെ സ്ലാബ് തകർന്നിട്ട് മാസങ്ങളായി

Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡിന്റെ പരിപാലന ചുമതലയുള്ള കമ്പനി യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. എന്നു മാത്രമല്ല സാധാരണ തുകയേക്കാൾ ഉയർന്ന തുകയ്ക്ക് നൽകിയ കോൺട്രാക്ട് ആണെങ്കിൽ പോലും ശരിയായ പരിപാലനം നടക്കുന്നുണ്ടോ എന്ന കാര്യത്തിലും നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു.



