ക്രിമിനല്‍ കോടതികളില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഇനി മുതൽ മറ്റ് ക്രിമിനല്‍ കേസുകളുടെ വിവരങ്ങളും നല്‍കണം; നടപടി സുപ്രീം കോടതി വിധിയെ തുടര്‍ന്ന്

Spread the love

ഡൽഹി : ക്രിമിനല്‍ കോടതികളില്‍ ജാമ്യാപേക്ഷ സമർപ്പിക്കുന്നവർ സ്വന്തം പേരിലുള്ള മറ്റ് ക്രിമിനല്‍ കേസുകളുടെ വിവരങ്ങളും നല്‍കണമെന്ന നിബന്ധന വരുന്നു.

video
play-sharp-fill

സുപ്രീം കോടതി വിധിയെ തുടർന്നാണ് സംസ്ഥാനത്തും ഈ പുതിയ സംവിധാനം നടപ്പാക്കുന്നത്.

ജാമ്യാപേക്ഷ നല്‍കുന്നവർക്ക് എതിരെ മറ്റ് കേസുകളുണ്ടോ, വാറന്‍റ് ഉള്‍പ്പെടെ നടപടികളുണ്ടോ, പ്രഖ്യാപിത കുറ്റവാളിയാണോ തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്ന വ്യവസ്ഥ നിർബന്ധമാക്കാൻ പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജിമാർക്ക് ഹൈക്കോടതി നോട്ടിസ് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് സംബന്ധിച്ച്‌ ബാർ അസോസിയേഷനുകള്‍ക്ക് ജഡ്ജിമാർ അറിയിപ്പ് നല്‍കുന്ന മുറയ്ക്കാണ് നിയമം പ്രാബല്യത്തില്‍ വരിക. ജാമ്യാപേക്ഷ നല്‍കിയിരിക്കുന്ന കേസിന്‍റെ വിവരങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍, ലഭിക്കാവുന്ന പരമാവധി ശിക്ഷ, അന്വേഷണം, കുറ്റപത്രം, വിചാരണ, സാക്ഷി വിസ്താരം എന്നിവ ഏത് ഘട്ടത്തിലാണെന്നതും വ്യക്തമാക്കണം.

കൂടാതെ, മറ്റ് കേസുകളുടെ വിവരങ്ങളില്‍ ശിക്ഷിക്കപ്പെട്ടോ വിട്ടയച്ചോ എന്നതടക്കമുള്ള വിവരങ്ങളും കേസ് ഏത് ഘട്ടത്തിലാണ് എന്നതും അറിയിക്കണം. കോടതികള്‍ നിശ്ചയിക്കുന്ന രീതിയില്‍ സത്യവാങ്മൂലം അല്ലെങ്കില്‍ മറ്റ് മാർഗങ്ങള്‍ ഉപയോഗിച്ച്‌ ഈ വിവരങ്ങള്‍ സമർപ്പിക്കാമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.