
ബംഗളൂരു: ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം.
ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 147 റണ്‍സ് വിജയലക്ഷ്യം 15.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ആര്‍സിബി. 34 പന്തില്‍ 49 റണ്‍സ് നേടിയ വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്നൗവിനെ നാല് വിക്കറ്റ് വീഴ്ത്തിയ റാസിക് സലാം ദര്, മൂന്ന് പേരെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് തകര്‍ത്തത്. ക്രുനാല്‍ പാണ്ഡ്യക്ക് രണ്ട് വിക്കറ്റുണ്ട്. 32 പന്തില്‍ 40 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് ലക്നൗവിന്റെ ടോപ് സ്കോറര്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ തന്നെ ഫിലിപ് സാള്‍ട്ടിന്റെ (7) വിക്കറ്റ് ആര്‍സിബിക്ക് നഷ്ടമായി. പ്രിന്‍സ് യാദവിന്റെ ന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നീട് കോലി – ദേവ്ദത്ത് പടിക്കല്‍ (10) സഖ്യം 57 റണ്‍സ് കൂട്ടിചേര്‍ത്തു.
ഇതില്‍ ഭൂരിഭാഗവും കോലിയുടെ സംഭാവനയായിരുന്നു. ദേവ്ദത്തും മടങ്ങിയെങ്കിലും രജത് പടിധാര്‍ (27), ജിതേഷ് ശര്‍മ (23) എന്നിവരുടെ സംഭാവനകള്‍ ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായകമായി. ഇരുവരേയും പുറത്താക്കാന്‍ ലക്നൗവിന് സാധിച്ചെങ്കിലും ടി ഡേവിഡ് (14), റൊമാരിയോ ഷെപേര്‍ഡ് (14) സഖ്യം ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചു.



