
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരും മുമ്പേ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ഭിന്നത രൂക്ഷമാകുന്നു.
വേണുഗോപാലിനെ പിന്തുണച്ച് പങ്കുവെച്ച കുറിപ്പിന് പിന്നാലെ വലിയ ചർച്ചകളാണ് സൈബറിടങ്ങളില്‍ ഉയരുന്നത്.
കെ സി വേണുഗോപാല്‍ കേരളത്തിന് ആവശ്യമായ നേതാവാണെന്നും, കെ കരുണാകരൻ, ഉമ്മൻചാണ്ടി എന്നിവരുടെ പാത പിന്തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍ നിർണായക സ്ഥാനത്തേക്ക് ഉയരണമെന്നുമായിരുന്നു കെ സുധാകരന്റെ പരാമർശം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ നിലപാട്, പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യം വെച്ചുള്ളതാണെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ അനുയായികള്‍ രംഗത്തെത്തി.
സതീശനാണ് മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും യോഗ്യനെന്നും, വേണുഗോപാല്‍ ദേശീയ രാഷ്ട്രീയത്തില്‍ തുടരണമെന്നുമുള്ള പ്രതികരണങ്ങള്‍ കമന്റ് ബോക്സില്‍ നിറഞ്ഞു.
അനുയായികള്‍ തമ്മിലുള്ള വാക്കുതർക്കം ശക്തമായതോടെ സാഹചര്യം നിയന്ത്രണാതീതമായി. ഒടുവില്‍ വിവാദം കൂടുതല്‍ രൂക്ഷമാകുന്നത് തടയാൻ സുധാകരന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്റ് ബോക്സ് പൂട്ടേണ്ടി വന്നു.
കെ സുധാകരൻറെ കുറിപ്പ്:
ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യനായ സംഘാടകനും ശക്തനായ നേതാവുമായ കെ സി വേണുഗോപാല്‍ ദേശീയ തലത്തില്‍ നിർണ്ണായക ചുമതലകള്‍ നിർവഹിച്ച് രാഹുല്‍ജിയുടെ കരങ്ങള്‍ക്ക് ശക്തി പകരുമ്പോഴും, അദ്ദേഹത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു.
കേരളത്തിലെ അങ്ങോളമിങ്ങോളം പ്രവർത്തകരെ ഉണർത്തിയും, എല്ലാ സ്ഥാനാർത്ഥികള്‍ക്കും ആത്മവിശ്വാസം പകരുന്ന ശക്തിയായി മാറിയും, പാർട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായി അദ്ദേഹം പ്രവർത്തിച്ചു.
അത് ഒരു നേതാവിന്റെ സംഘടനാ മികവിന്റെ തെളിവാണ്. ഇന്ന് കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വമാണ്.
ലീഡർ കെ കരുണാകരൻ, എ കെ ആന്റണി, ഉമ്മൻചാണ്ടി, വയലാർജി തുടങ്ങി… സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടർന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ സിയ്ക്ക് കഴിയും എന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് പ്രവർത്തകരില്‍ ശക്തമാണ്.
ഒരു നേതാവിന്റെ മഹത്വം പദവികളില്‍ അല്ല, അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യത്തിലാണ് പ്രതിഫലിക്കുന്നത്. താഴെത്തട്ടില്‍ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളർന്നുവരുന്ന ഒരു നേതാവിന് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാനും അവരുടെ പ്രതീക്ഷകള്‍ക്ക് മറുപടി നല്‍കാനും കഴിയൂ. പാർട്ടിയോടുള്ള അചഞ്ചലമായ ആത്മാർത്ഥത,
പ്രതിസന്ധികളില്‍ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവർത്തകരോട് കാണിക്കുന്ന വിനയവും, ആദരവുമാണ് കെ സി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത്. നേതാവെന്ന നിലയില്‍ മാത്രമല്ല, ഒരാളുടെ സഹയാത്രികനായും പ്രവർത്തകരുടെ ഇടയില്‍ നിലകൊള്ളാൻ കഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി.
അത്തരം നേതാക്കള്‍ ഒരു പ്രസ്ഥാനത്തിന്റെ കരുത്താണ്. അവരുടെ പ്രവർത്തന ശൈലിയും, ആത്മാർത്ഥതയും തന്നെയാണ് ഭാവിയെ നിർണ്ണയിക്കുന്നത്.
കോണ്‍ഗ്രസിനും യു ഡി എഫിനും ശക്തമായ ദിശാബോധം നല്കാൻ, ദേശീയ നേതൃത്വത്തിന് കരുത്ത് പകരുന്നത് പോലെ, കേരളത്തിലെ ജനങ്ങളെയും, പ്രവർത്തകരെയും പ്രചോദിപ്പിച്ച്, നാളെയുടെ ഭരണത്തിന് ദിശാബോധം നല്കാൻ കഴിയുന്ന നേതാവായി കെ സി വേണുഗോപാലൻ ഉയരട്ടെ! ആ നേതൃകാലത്തിനായി പ്രതീക്ഷയോടെ



