
പെരുവ: കാരിക്കോട് കയ്യൂരിക്കല്പ്പടി ജംഗ്ഷനിലെ കൂറ്റന്‍മരം അപകട ഭീഷണി ഉയര്‍ത്തുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുകളിലേക്ക് പടർന്ന് പന്തലിച്ച് അപകടകരമായ സ്ഥിതിയിലാണ് മരം നില്‍ക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു പിറകിലായി ഓട്ടോറിക്ഷാ സ്റ്റാന്‍ഡുമുണ്ട്.ദിവസവും ആയിരക്കണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരുമാണ് ഇതിനുമുന്നിലൂടെ കടന്നുപോകുന്നത്.
മരത്തിന്റെ ശിഖരങ്ങള്‍ പലവട്ടം ഒടിഞ്ഞുവീണു വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. മരം വളര്‍ന്ന് റോഡിലേക്ക് ഇറങ്ങി നില്ക്കുന്നതു വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കു ന്നുണ്ട്. മരം മുറിച്ചുമാറ്റി അപകടഭീതി ഒഴിവാക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു.


