
കൊച്ചി: സസ്യാധിഷ്ഠിതമാണെന്ന് അവകാശപ്പെടുന്ന കുപ്പികള്‍ ശബരിമലയില്‍ വില്ക്കാൻ അനുമതി തേടിയ ഹർജി ഹൈക്കോടതി തള്ളി.
ചോളം, കരിമ്പ്, മരച്ചീനി എന്നിവ ഉപയോഗിച്ച് നിർമിച്ചതും പുനരുപയോഗിക്കാവുന്നതും മണ്ണില്‍ ലയിക്കുന്നതുമായ കുപ്പികള്‍ക്ക് അധികൃതർ അനുമതി നിഷേധിച്ചതിനെതിരെയായിരുന്നു ഹർജി.
തൃപ്പൂണിത്തുറ സ്വാമി ശരണം എന്റർപ്രൈസസ് നല്കിയ ഹർജി ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് തള്ളിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമലയിലെ പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 100 ശതമാനം സസ്യാധിഷ്ഠിതമാണെന്ന അവകാശവാദം ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.
കുപ്പിയുടെ അടപ്പ് ഭാഗികമായി പെട്രോ കെമിക്കല്‍ പോളിമർ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇത് ഉള്ളില്‍ ചെന്നാല്‍ പക്ഷികള്‍ക്കും ചെറിയ മൃഗങ്ങള്‍ക്കും ഭീഷണിയാകാമെന്നും കോടതി ചൂണ്ടിക്കാണിച്ചു.



