‘U/A’ സര്‍ട്ടിഫിക്കറ്റുമായി ‘പള്ളിച്ചട്ടമ്പി’ ചിത്രം പ്രദര്‍ശനത്തിനെത്തി

Spread the love

ടോവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആൻ്റെണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രം U/A സർട്ടിഫിക്കറ്റുമായി സെൻസർ ചെയ്യുപ്പെട്ടു.

video
play-sharp-fill

വിഷുക്കാലം ആലോഷിക്കാനായി ഏപ്രില്‍ പതിനഞ്ചിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.സമീപകാല മലയാള സിനിമയില്‍ ഏറ്റവും മുതല്‍ മടക്കില്‍ എത്തുന്ന മാസ് എൻ്റെർടൈനർ ചിത്രമാണ് പള്ളി ചുട്ടമ്പി വേള്‍ഡ് വൈഡ് ഫിലിംസ്, സീക്യൂബ് ബ്രോസ് എൻ്റെർടൈൻമെൻ്റ് എന്നീ ബാനറുകളില്‍ നൗഫല്‍ ബ്രജോഷ് മുഹമ്മദ്, ചാണക്യചരണ്‍, ചൈതന്യ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

1957-58 കാലഘട്ടങ്ങളുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ ഒരു കാർഷിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകാലഘട്ടത്തിലെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി .എതിർ ശബ്‌ദങ്ങള്‍ക്ക് അവസ്സരമില്ലാത്ത ഒരു കാലവും, ഒരു സമൂഹത്തേയും ഞെട്ടിച്ചു കൊണ്ട് ഒരു എതിർ ശബ്‌ദം എത്തുന്നതോടെയാണ് ചിത്രം സംഘർഷഭരിതമാകുന്നത് .ഒരു കൊമേഴ്‌സ്യല്‍ സിനിമയുടെ എല്ലാ ചട്ടക്കൂട്ടുകളും കോർത്തിണക്കിയുള്ള ഒരു ക്ളീൻ എൻ്റെർനറാണ് ഈ ചിത്രം കയാദു ലോഹറാണ് നായിക. മലയാളം ഉള്‍പ്പടെ അഞ്ചു ഭാഷകളിലായി ട്ടാണ് ഈ ചിത്രംപ്രദർശനത്തിനെ ത്തുന്നത്.വിജയരാഘവൻ, ബാബുരാജ്,സുധീർ കരമന, തെലുങ്കു നടൻ, ശിവകുമാർ, അജയ് (കന്നഡ )ജോണി ആൻ്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, അലക്സ്. ഈ കുര്യൻ, വിനോദ് കെടാമംഗലം, ജോസുകുട്ടി, അർജുൻ രാജേഷ്, ആർച്ചിത്, ഗോപകുമാർ അടൂർ, തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈചിത്രത്തില്‍ അണിനിരക്കുന്നു.

 

കോ – പ്രൊഡ്യൂസേർസ് – തൻസീർ സലാം, മേഘ ശ്യാം. ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് തിരക്കഥ’സംഗീതം’-ജെയ്ക്ക് ബിജോയ്സ്.ഛായാഗ്രഹണം – ടിജോ ടോമി.എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്.കലാസംവിധാനം – ദിലീപ് നാഥ്.മേക്കപ്പ് -റഷീദ് അഹമ്മദ്.കോസ്റ്റ്യും – ഡിസൈൻ-മഞ്ജഷ രാധാകൃഷ്ണൻചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കിരണ്‍ റാഫേല്‍,റെനിത് രാജ്,സ്റ്റില്‍സ് -റിഷ് ലാല്‍ ഉണ്ണികൃഷ്ണൻ.കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല .ഫിനാൻസ് – കണ്‍ട്രോളർ – അനില്‍ ആമ്പല്ലൂർ,ലൈൻ പ്രൊഡ്യൂസർ – അലക്സ്. ഈ ‘ കുര്യൻ.പ്രൊഡക്ഷൻ കണ്‍ട്രോളർ – രാജേഷ് മേനോൻ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നോബിള്‍ ജേക്കബ്ബ്.പ്രൊഡക്ഷൻ മാനേജേഴ്സ് – എബി കോടിയാട്ട്, ജെറി വിൻസൻ്റെ.വാഴൂർ ജോസ്.