പാലക്കാട് എലിവിഷം ഉള്ളിൽചെന്ന് 20 കാരി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ; ഭർതൃവീട്ടിൽ മാനസിക പീഡനങ്ങൾ അനുഭവിച്ചിരുന്നു എന്ന് ബന്ധുക്കൾ

Spread the love

പാലക്കാട്: ആലത്തൂർ ഇരട്ടക്കുളത്ത് എലിവിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍.

video
play-sharp-fill

ഇരട്ടക്കുളം നെല്ലിയാംകുന്നം എടത്തില്‍ ഉന്നതി 29 കാരനായ അബ്ദുല്‍ റഹ്മാനാണ് അറസ്റ്റിലായത്. അബ്ദുല്‍ റഹ്മാന്റെ ഭാര്യ പ്ലസ്ടു വിദ്യാർഥിനി കൂടിയായ 20കാരി അസ്ന ഈ മാസം 7നാണ് എലിവിഷം ഉള്ളില്‍ ചെന്ന് മരിച്ചത്.

കഴിഞ്ഞ വർഷം ഏപ്രില്‍ 20ന് ആയിരുന്നു ഇവരുടെ വിവാഹം. മാർച്ച്‌ 27ന് ആണ് ഭർതൃഗൃഹത്തില്‍ വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ അസ്നയെ കണ്ടെത്തിയത്. തുടർന്ന് ആലത്തൂർ, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഈ മാസം 7ന് മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളില്‍ പോകുന്നതിനു മുൻപ് വീട്ടുജോലി ചെയ്യിപ്പിക്കുന്നത് പഠിത്തത്തെ ബാധിക്കുന്നതില്‍ പെണ്‍കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നു.

മരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് ആലത്തൂർ ഡിവൈഎസ്പി എ.ജെ.ജോണ്‍സന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് ഭർത്താവ് അബ്ദുല്‍ റഹ്മാനെ അറസ്റ്റ് ചെയ്തത്. ആലത്തൂർ കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഗാർഹിക പീഡന കുറ്റം ചുമത്തിയാണ് അറസ്റ്റ്.