
ചെന്നൈ: കൈക്കുഞ്ഞായിരിക്കെ തന്നെ വെടിവച്ച് കൊല്ലാൻ ഐപിഎസ് ഉദ്യോഗസ്ഥൻ ഉത്തരവിട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി വീരപ്പന്റെ മകള്‍ വിദ്യാറാണി.
മറ്റൊരു പൊലീസുകാരനാണ് തന്നെ രക്ഷിച്ചതെന്നും വിദ്യാറാണി പറഞ്ഞു. സേലം മേട്ടൂരില്‍ നാം തമിഴർ കക്ഷിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിദ്യാറാണി പ്രചാരണത്തിനിടെയാണ് മനസ് തുറന്നത്.
അച്ഛന്റെ ചരിത്രവും കാല്‍പ്പാടുകളും ഇവിടെയാണ്. പ്രത്യേക ദൗത്യസംഘം പീഡിപ്പിച്ചവർ ഇവിടെയുണ്ട്. അച്ഛനെയോർത്ത് അഭിമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനങ്ങള്‍ക്ക് ഇടയിലായിരുന്നു അച്ഛൻ. ജനങ്ങള്‍ക്ക് എതിരായി ഒന്നും ചെയ്തില്ല. ജനങ്ങളാണ് പറയുന്നത്. ഹൃദയത്തില്‍ നിന്ന് വരുന്നതാണ്.
വെടിയുതിർക്കാൻ ഇഷ്ടമാണ്, എന്റെ രക്തത്തില്‍ ഉണ്ട്. പക്ഷേ ലൈസൻസില്ലാതെ തോക്കെടുക്കാനാകില്ല. ബുള്ളറ്റ് തെറിക്കും പോലെയാണ് തന്റെ വാക്കുകളുെന്നും വിദ്യാറാണി വീരപ്പൻ പറയുന്നു.



