ചിക്കമഗളൂരുവിൽ അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞുകയറി; 7 വയസ്സുകാരിക്ക് ദാരുണാന്ത്യം, ഏഴ് പേർക്ക് ഗുരുതര പരിക്ക്

Spread the love

ചിക്കമഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ അംബേദ്കർ ജയന്തി ഘോഷയാത്രക്കിടെയിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഹാസനിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

video
play-sharp-fill

പോലീസ് വിവരങ്ങൾ പ്രകാരം, കാർ ഡ്രൈവർ മദ്യപിച്ചിരുന്നതാണ് അപകടത്തിന് കാരണമായത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ഡ്രൈവറെ കയ്യേറ്റം ചെയ്തു. കാറിലുണ്ടായിരുന്ന മറ്റൊരാൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

സംഭവത്തെ തുടർന്ന് ജില്ലാ ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group