
ചെന്നൈ: ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 32 റണ്‍സിന് തകർത്ത
ചെന്നൈ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തക്ക് ഒരു ഘട്ടത്തില്‍ പോലും വിജയപ്രതീക്ഷ ഉണര്‍ത്താനായില്ല.
20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കൊല്‍ക്കത്തക്കായുള്ളു. ആദ്യ മൂന്ന് മത്സരങ്ങളിലെ തോല്‍വിക്കുശേഷം നേടിയ രണ്ട് ജയങ്ങളോടെ ചെന്നൈ പോയിന്‍റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തു നിന്ന് മുംബൈ ഇന്ത്യൻസിനെ മറികടന്ന് എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ സീസണില്‍ ഇതുവരെ ഒരു ജയം പോലും നേടാനാവാത്ത കൊല്‍ക്കത്ത ഒരു പോയന്‍റുമായി അവസാന സ്ഥാനത്ത് തുടരുന്നു. സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 192-6, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 160-7.
193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തക്ക് തുടക്കത്തിലെ വെടിക്കെട്ട് ഓപ്പണര്‍ ഫിന്‍ അലനെ(1) നഷ്ടമായി.അന്‍ഷുല്‍ കാംബോജ് ആണ് അലനെ മടക്കിയത്. പിന്നാലെ മറ്റൊരു ഓപ്പണറായ സുനില്‍ നരെയ്ന്‍ നല്‍കിയ അനായാസ ക്യാച്ച് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് അവിശ്വസനീയായി നിലത്തിട്ടെങ്കിലും പവര്‍ പ്ലേയില്‍ തന്നെ നരെയ്ന്‍ വീണു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
7 പന്തില്‍ 24 റണ്‍സെടുത്ത നരെയ്നെ ഖലീല്‍ അഹമ്മദാണ് മടക്കിയത്. ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയും(22 പന്തില്‍ 28), അംഗ്രിഷ് രഘുവംശിയും(19 പന്തില്‍ 27) പ്രതീക്ഷ നല്‍കിയെങ്കിലും ചെന്നൈ സ്പിന്നര്‍മാരായ അക്കീല്‍ ഹൊസൈനും നൂര്‍ അഹമ്മദിനും മുന്നില്‍ വീണു.



