
ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മികച്ച സ്കോര്‍.
അര്‍ദ്ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ പുറത്തായ മലയാളി സൂപ്പര്‍ താരം സഞ്ജു വി സാംസണ് ആണ് ടോപ് സ്കോറര്‍.
നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് സിഎസ്കെ അടിച്ച് കൂട്ടിയത്. ആയുഷ് മാത്രെ, ഡിവാള്‍ഡ് ബ്രെവിസ്, സര്‍ഫറാസ് ഖാന് എന്നിവരും ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.
ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് 7(6) വീണ്ടും നിരാശപ്പെടുത്തി. രണ്ടാം വിക്കറ്റില്‍ ആയുഷ് മാത്രെ 38(17) – സഞ്ജു സാംസണ് 48(32) സഖ്യം ടീം സ്കോര്‍ 50 കടത്തി. മാത്രെ പുറത്തായതിന് ശേഷം എത്തിയ ഡിവാള്‍ഡ് ബ്രെവിസ് 41(29) സഞ്ജുവിനൊപ്പം 39(22) റണ്‍സ് കൂട്ടുകെട്ടില്‍ പങ്കാളിയായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാര്‍ത്തിക് ത്യാഗിയുടെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡ് ആയതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. പിന്നീട് വന്ന സര്‍ഫറാസ് ഖാന് 23(18) സുനില്‍ നരെയ്ന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു.



