
തിരുവനന്തപുരം: എഐഎഡിഎംകെ- എൻഡിഎ സഖ്യത്തിനു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാഗർകോവിലിലെത്തും.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകുന്നതിനാല്‍ മുൻ കരുതലെന്നോണം തലസ്ഥാനത്തും ഗതാഗത നിയന്ത്രണമുണ്ട്. നാളെ ഉച്ചയ്ക്ക് 11.30 മുതല്‍ രാത്രി 7 വരെ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.
പാർക്കിങ് നിരോധനം ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ലംഘിക്കുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡൊമസ്റ്റിക് എയർപോർട്ട് – ചാക്ക – ബേക്കറി ജംഗ്ഷൻ വിമൻസ് കോളേജ് ജംഗ്ഷൻ – തമ്പാനൂർ ഫ്ലൈ ഓവർ – കിള്ളിപ്പാലം – പള്ളിച്ചല്‍ റോഡ് ചാക്ക – അനന്തപുരി ഹോസ്പിറ്റല്‍ റോഡ് ചാക്ക – വെണ്‍പാലവട്ടം – കിംസ് ആശുപത്രി റോഡ് പള്ളിമുക്ക് – കുമാരപുരം – മെഡിക്കല്‍ കോളേജ് ആശുപത്രി റോഡ് എന്നീ റോഡുകളില്‍ ഗതാഗതം നിയന്ത്രിക്കും.
ഇരുവശങ്ങളിലും പാർക്കിങ് ഉണ്ടായിരിക്കില്ല. പ്രധാനമന്ത്രി കടന്നുപോകുന്ന സമയത്ത് പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്ന ഇടറോഡുകളില്‍ നിയന്ത്രണം ഉണ്ടാകും. ശംഖുമുഖം, ചാക്ക, വഴുതക്കാട്, പൂജപ്പുര, തമ്പാനൂർ, നേമം തുടങ്ങി വിവിധ ഭാഗങ്ങളില്‍ ഗതാഗതം വഴിതിരിച്ചുവിടും.
വിമാനത്താവള യാത്രക്കാരുടെ ഗതാഗതവും തടസപ്പെടാൻ സാധ്യതയുണ്ടെന്നും വേണ്ട മുൻ കരുതലെടുക്കണമെന്നും മുന്നറിയിപ്പുണ്ട്.



