
ഡല്‍ഹി: വരിക്കാർക്ക് വലിയ ആശ്വാസം നല്‍കുന്ന പുതിയ പരിഷ്‌കാരം നടപ്പിലാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ.
ഒരാളുടെ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറുമായി (യുഎഎൻ) തെറ്റായ രീതിയില്‍ ബന്ധിപ്പിക്കപ്പെട്ട മെമ്പർ ഐഡികള്‍ നീക്കം ചെയ്യാൻ ഇനി മുതല്‍ സാധിക്കും. പലപ്പോഴും ജീവനക്കാർ അറിയാതെ തന്നെ ഒന്നിലധികം മെമ്പർ ഐഡികള്‍ രൂപപ്പെടുന്നത് വലിയ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായിരുന്നു. ഇത് പരിഹരിക്കാനാണ് പുതിയ നീക്കം.
2026 ഏപ്രില്‍ 13-ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം, തെറ്റായ മെമ്പർ ഐഡികളിലേക്ക് വിഹിതം അടച്ചിട്ടുണ്ടെങ്കില്‍പോലും അവ നീക്കം ചെയ്യാൻ അനുവാദമുണ്ടാകും. മുമ്പ് വളരെ പരിമിതമായ സാഹചര്യങ്ങളില്‍ മാത്രമേ മെമ്പർ ഐഡികള്‍ നീക്കം ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇപ്പോള്‍ ഇതിന്റെ വ്യാപ്തി വർധിപ്പിച്ചു. എങ്കിലും ചില നിബന്ധനകള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
തെറ്റായ മെമ്പർ ഐഡി വഴി ക്ലെയിമുകള്‍ നേരത്തെ തന്നെ തീർപ്പാക്കുകയോ നിലവില്‍ ക്ലെയിം അപേക്ഷകള്‍ പരിഗണനയില്‍ ഉണ്ടാവുകയോ ചെയ്താല്‍ അവ നീക്കം ചെയ്യാൻ സാധിക്കില്ല. പ്രസ്തുത മെമ്പർ ഐഡിയിലേക്ക് ആറ് തവണയില്‍ കൂടുതല്‍ വിഹിതം അടച്ചിട്ടുണ്ടെങ്കിലും ഈ സൗകര്യം ലഭിക്കില്ല.
നീക്കം ചെയ്യുന്ന അക്കൗണ്ടുകളിലെ ബാലൻസ് തുക എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് (സസ്‌പെൻസ് റിസർവ് ഫണ്ടിലേക്ക് മാറ്റുന്നത് ഉള്‍പ്പെടെ) പിന്നീട് പ്രത്യേക നിർദേശങ്ങള്‍ പുറപ്പെടുവിക്കും.



