പോലീസുകാരി തൂങ്ങി മരിച്ചു : രണ്ടാഴ്ചക്കിടെ മൂന്നാമത്തെ ആത്മഹത്യ ; കേരളാ പോലീസിനെന്തു പറ്റി ?
സ്വന്തം ലേഖിക
പത്തനംതിട്ട : പത്തനംതിട്ട റാന്നിയിൽ പൊലീസുകാരി തൂങ്ങിമരിച്ചു. അടൂർ കെ.എ.പി ബറ്റാലിയനിലെ ഹണി രാജാണ് തൂങ്ങിമരിച്ചത്. റാന്നി വലിയകുളത്തുള്ള വീട്ടിൽ രാവിലെ 8 മണിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പമ്പ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിൽ എത്തിയ ഹണി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ പോകുന്നു എന്ന് അമ്മയോട് പറഞ്ഞു. പിന്നീട് മുറിയിലേക്ക് പോയി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് മൊഴി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാല് മാസം മുൻപ് ആയിരുന്നു റയിൽവേ ഉദ്യോഗസ്ഥനായ സ്വരാജുമായുള്ള ഹണിയുടെ വിവാഹം. ജോലി സംബന്ധമായ പ്രശ്‌നങ്ങൾ ഇല്ലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. എന്നാൽ ആത്മഹത്യയുടെ കാരണം സംബന്ധിച്ച് കുടുംബാംഗങ്ങളോടും ബന്ധുക്കളോടും അന്വേഷണം നടത്തുമെന്ന് പത്തനംതിട്ട എസ്.പി ജി.ജയദേവ് അറിയിച്ചു.
ആത്മഹത്യയുടെ കാരണമെന്തെന്നോ? സംഭവത്തിൽ ദുരൂഹതയുണ്ടോ? തുടങ്ങിയ കാര്യങ്ങൾ ഇപ്പോൾ വ്യക്തമല്ല. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.