“ചൂട് 55 ഡിഗ്രി വരെ ഉയരും, ഫോൺ പെട്ടിത്തെറിക്കും”; എല്ലാം വ്യാജമെന്ന് മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി

Spread the love

സംസ്ഥാനത്ത് ചൂട് കൂടുന്നതുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരുമെന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാമെന്നും, കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ വാട്സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നതെന്നും മുന്നറിയിപ്പ് നൽകുന്നു.

video
play-sharp-fill

സിവില്‍ ഡിഫന്‍സ് വകുപ്പ് എന്ന പേരിലെ പ്രചാരണം തെറ്റാണെന്നും കേരളത്തില്‍ സിവില്‍ ഡിഫന്‍സ് എന്ന പ്രത്യേക വകുപ്പ് ഇഅധികൃതർ അറിയിച്ചു. സിവില്‍ ഡിഫന്‍സ് അഗ്‌നിരക്ഷാസേനയുടെ കീഴിലുള്ള സന്നദ്ധ സേന മാത്രമാണ്. ഔദ്യോഗിക മുന്നറിയിപ്പുകള്‍ക്ക് കെഎസ്ഡിഎംഎ വെബ്‌സൈറ്റ് മാത്രം പരിശോധിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക മുന്നറിയിപ്പ് എന്ന തരത്തിലാണ് ഇത്തരം പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. എന്നാൽ ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005, Section 54 അനുസരിച്ച് ശിക്ഷാർഹമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.