നിയമസഭാ തിരഞ്ഞെടുപ്പ്: തൃണമൂൾ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബിജെപി 1000 കോടിയുടെ ഡീൽ നൽകിയെന്ന് മമത ബാനർജി

Spread the love

നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൾ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബിജെപി 1000 കോടിയുടെ ഡീൽ നൽകിയെന്ന് മമത ബാനർജി ആരോപിച്ചു. കേരളത്തിന് പിന്നാലെയാണ് ഇപ്പോൾ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഡീൽ ആരോപണം ഉയർന്നിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ പരാജയം സുനിശ്ചിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. അതിനിടെ ബിഹാർ നിയമസഭ കക്ഷി നേതാവിനെ കണ്ടെത്താൻ ബിജെപി നീരിക്ഷകനെ നിയോഗിച്ചു.

video
play-sharp-fill

എജെയുപി പാർട്ടി തലവൻ ഹുമയൂൺ കബീറിന് ബിജെപി 1000 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് തൃണമൂൾ കോൺഗ്രസിന്റെ ആരോപണം. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ടിഎംസി പുറത്തു വിട്ടിരുന്നു. 2 മത വിഭാഗങ്ങളെ ഭിന്നിപ്പിച്ച് പരാജയപ്പെടുത്താനാണ് ഡീൽ എന്നും മമത ബാനർജി ആരോപിച്ചു. എന്നാൽ ടിഎംസിക്ക് ബംഗാൾ വിട്ടു പോകാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സിലിഗുഡിയിൽ ആഞ്ഞടിച്ചു.