
കെവിൻ കേസ് വിധി ഇന്ന് : ദുരഭിമാനക്കൊലയായി കോടതി പരിഗണിച്ചാൽ വധശിക്ഷ ലഭിച്ചേക്കാം ; വിധി കേൾക്കാൻ പ്രതികൾ കോടതിയിലെത്തി
സ്വന്തം ലേഖിക
കോട്ടയം : കെവിൻ കേസിൽ സെഷൻസ് കോടതി ഇന്ന് വിധിപറയും. സംസ്ഥാനത്ത് ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട ആദ്യ കേസാണിത്. 90 ദിവസം കൊണ്ടാണ് സെഷൻസ് ജഡ്ജി ജി എസ് ജയചന്ദ്രൻ വിചാരണ പൂർത്തിയാക്കിയത്.
ജൂലൈ 29 ന് വിചാരണ അവസാനിച്ച കേസ് ആഗസ്ത് 14ന് വിധിപറയാൻ വച്ചതാണ്. എന്നാൽ അന്ന് ‘ദുരഭിമാനക്കൊല’ എന്ന കാര്യത്തിൽ കോടതി വീണ്ടും വാദം കേൾക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലങ്കര കാത്തലിക് വിഭാഗത്തിൽപ്പെട്ട തെന്മല സ്വദേശിനി നീനു ചാക്കോയെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് ദളിത് ക്രിസ്ത്യാനിയായ കോട്ടയം നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകൻ കെവിനെ(24) കൊന്നുവെന്നാണ് കേസ്. നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ, അച്ഛൻ ചാക്കോ എന്നിവരടക്കം 14 പേരാണ് പ്രതികളാണുള്ളത്.
Third Eye News Live
0