
തിരുവനന്തപുരം: ക്ഷേത്രത്തിൽ മോഷ്ടിക്കാൻ എത്തിയ മോഷ്ടാവ് ഉറങ്ങിപ്പോയി. കമ്മറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് പിടികൂടിയ മോഷ്ടാവിനെ പോലീസിൽ ഏൽപ്പിച്ചു. നിരവധി മോഷണ കേസിലെ പ്രതിയായ തമിഴ്നാട് സ്വദേശിയായ സെന്തിലിനെയാണ് പിടികൂടിയത്.
നെയ്യാറ്റിൻകര കോവില്ലുർ ശ്രീ കഴുകുവാൽവട്ടം ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് അകത്തുകയറിയ സെന്തിൽ ക്ഷീണം കാരണം ഉറങ്ങിപ്പോവുകയായിരുന്നു.
രാവിലെ ക്ഷേത്രത്തിലെത്തിയ ഭാരവാഹികളാണ് ഓഫീസിന്റെ വാതിൽ തകർക്കപ്പെട്ട നിലയിൽ കണ്ടത്. അകത്ത് പരിശോധന നടത്തിയപ്പോൾ ഉറങ്ങുന്ന മോഷ്ടാവിനെ കണ്ടു പൊലീസിനെ വിവരമറിയിച്ചു. സെന്തിലിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


