Spread the love

വർക്കലയിൽ വയോധികയ്ക്ക് നേരെ അയൽവാസിയുടെ ക്രൂരമർദ്ദനം. തർക്കത്തിലുള്ള വഴിയിലൂടെ ഓട്ടോറിക്ഷയിൽ എത്തിയ ഭർത്താവിനെ തടഞ്ഞത് ചോദ്യം ചെയ്തതിനാണ് വയോധികയ്ക്ക് നേരെ ക്രൂരമർദ്ദനമുണ്ടായത്. വർക്കല ഇലകമൺ കെടാകുളം സ്വപ്ന നിവാസിൽ 65 വയസ്സുള്ള രമാഭായിക്കാണ് മർദ്ദനമേറ്റത്. വയോധികയുടെ തലയ്ക്കാണ് മുറിവേറ്റത്. സംഭവത്തിൽ ഇലകമൺ കെടാകുളം കാട്ടുവിളവീട്ടിൽ രാജേഷ് (44) അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയോട് സംസാരിക്കവേ നിലത്ത് കിടന്ന കല്ല് ഉപയോഗിച്ച് രമാഭായിയുടെ തലയിൽ ഇടിക്കുകയായിരുന്നു. പിടിച്ചു മാറ്റാനായി എത്തിയ രമാഭായിയുടെ മകൾ സ്വപ്നയ്ക്കും തലയ്ക്ക് പരിക്കേറ്റു.

video
play-sharp-fill