Spread the love

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സമാധാന കരാറില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ച ഇന്ന് ഇസ്ലാമാബാദില്‍ നടക്കും.

video
play-sharp-fill

ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചർച്ചയ്ക്കായി ഇസ്ലാമാബാദിലെത്തിയത്. കൂടിക്കാഴ്ചയ്ക്ക് മുമ്പ് ലെബനനില്‍ വെടിനിർത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.

എന്നാല്‍, നിബന്ധന വയ്ക്കാൻ ഇനി ഇറാന് കഴിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിലപാടെടുത്തു. അതേസമയം, ലെബനോനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ്‌ ബാഗർ ഗലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി, പ്രതിരോധ കൗണ്‍സില്‍ സെക്രട്ടറി ഡോക്ടർ അഹ്‌മദിയാൻ, സെൻട്രല്‍ ബാങ്ക് ഗവർണർ ഡോക്ടർ ഹെമ്മതി എന്നിവരാണ് ചർച്ചക്കായി ഇസ്ലാമാബാദിലെത്തിയത്. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇസ്ലാമാബാദിലെത്തും.

കൂടിക്കാഴ്ചയ്ക്ക് മുമ്പ് ലെബനനില്‍ വെടിനിർത്തല്‍ പ്രഖ്യാപിക്കണമെന്നും ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ വിട്ടു നല്‍കണമെന്നുമുള്ള നിലപാടിലാണ് ഇറാൻ. ചർച്ചയില്‍ പ്രതീക്ഷയുണ്ടെന്നും, എന്നാല്‍ കബളിപ്പിക്കാൻ ശ്രമിച്ചാല്‍ അമേരിക്ക വഴങ്ങില്ലെന്നും ജെ.ഡി.വാൻസ് വ്യക്തമാക്കി.