
ആലപ്പുഴ: ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആക്രമിച്ചാല്‍ ജി സുധാകരന്റെ കാര്യങ്ങള്‍ ഓരോന്നായി വെളിപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കി മന്ത്രി സജി ചെറിയാന്‍.
നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും സുധാകരന്‍ വര്‍ഗവഞ്ചകനും ചതിയനുമാണെന്നും സജി ചെറിയാന്‍ പറഞ്ഞു. ജി സുധാകരന്റെ വീട്ടിലെ തേങ്ങയിട്ടിട്ടല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതെല്ലാം ഉണ്ടാക്കിയതെന്നും ഒരാള്‍ തകരാവുന്നതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ് സുധാകരനെന്നും അദ്ദേഹം പറഞ്ഞു.
24 മണിക്കൂര്‍ കൊണ്ടാണ് ജി സുധാകരന്‍ വലതുപക്ഷമായതെന്നും സജി ചെറിയാന്‍ പരിഹസിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആക്രമിച്ചാല്‍ സുധാകരന്റെ കാര്യങ്ങള്‍ ഓരോന്നായി വെളിപ്പെടുത്തും. നഷ്ടപ്പെടുത്താന്‍ ഒന്നുമില്ല. കൃഷ്ണപ്പിളള സ്മാരകം തകര്‍ത്തെന്നാണ് എന്നെക്കുറിച്ച് ആരോപണം.
തകര്‍ക്കാന്‍ പോയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ചേ പോകൂ. ഞാന്‍ സുധാകരന്റെയും സുധാകരന്‍ എന്റെയും നിഴലായി നിന്ന കാലമാണത്. മര്യാദകെട്ട വര്‍ത്തമാനമാണത്. ഞാനും തിരിച്ച് ആരോപണം ഉന്നയിച്ചാലോ? ജി സുധാകരനാണ് സ്മാരകം കത്തിക്കാന്‍ പോയതെന്ന് ഞാന്‍ പറഞ്ഞാലോ? എന്താണ് ജി സുധാകരന്‍, ആരാണ് ജി സുധാകരന്‍ എന്ന് ഞങ്ങള്‍ക്ക് പറയേണ്ടിവരും. കെ സി വേണുഗോപാല്‍ ആലപ്പുഴ കടലില്‍ ചാടി ചാകേണ്ടിവരും.
ആറുമാസത്തിനുളളില്‍ ജി സുധാകരനെ തളളിപ്പറഞ്ഞില്ലെങ്കില്‍ എന്റെ പേര് മാറ്റിക്കോ. ഞങ്ങളത് അനുഭവിച്ചതല്ലേ. സുധാകരന്‍ ജയിച്ചാലും തോറ്റാലും കെ സി വേണുഗോപാലിന്റെ അന്ത്യമാണ്. കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനും ഇല്ലാത്ത ആവേശം ജി സുധാകരന് വേണ്ട’ സജി ചെറിയാന്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ സി വേണുഗോപാലിനെ ജയിപ്പിക്കാന്‍ ജി സുധാകരന്‍ ശ്രമിച്ചെന്നും അതിനുളള പാരിതോഷികമാണ് സുധാകരന് ഇപ്പോള്‍ ലഭിക്കുന്ന പിന്തുണയെന്നും സജി ചെറിയാന്‍ ആരോപിച്ചു.
തന്നെ മാഫിയയും മുതലാളിയുമാണ് എന്നാണ് ജി സുധാകരന്‍ പറയുന്നത്, ഏതെങ്കിലും ഒരു മാഫിയയുടെ ഒരു ചായയെങ്കിലും താന്‍ വാങ്ങി കുടിച്ചിട്ടുണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. ശത്രുക്കള്‍ പോലും അങ്ങനെ തന്നെപ്പറ്റി പറയാറില്ല.
ജി സുധാകരന്‍ അഞ്ചുരൂപ കിട്ടിയല്‍ അത് പോക്കറ്റില്‍ വെച്ചുകൊണ്ടുപോകുന്നത് പോലെ സജി ചെറിയാന്‍ പോകില്ല. തന്റെ കയ്യില്‍ കിട്ടിയാല്‍ അത് ഞാന്‍ പാവങ്ങള്‍ക്ക് കൊടുക്കും എന്നും സജി ചെറിയാന്‍ വ്യക്തമാക്കി.



