‘വനവാസത്തിന് പോകുന്ന വി.ഡി. സതീശന് ആശംസകൾ, വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’; പ്രതിപക്ഷ നേതാവിനെ പരിഹസിച്ച്  എ.കെ. ശശീന്ദ്രൻ

Spread the love

തിരുവനന്തപുരം: ഇടത് സർക്കാരിന് തുടർഭരണം ഉറപ്പെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. എലത്തൂരിൽ വൻ ഭൂരിപക്ഷം നേടും. എലത്തൂരിൽ തനിക്കെതിരെ അപരനെ നിർത്തിയത് എൻഡിഎയും യുഡിഎഫുമാണ്. എലത്തൂരിൽ താൻ വിജയിക്കും. എന്നാൽ ഭൂരിപക്ഷത്തിൽ വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ യുവാക്കളുടെ പങ്കാളിത്തം കൂടുതലായിരുന്നു; ജനങ്ങളുടെ ഒപ്പം നിന്നുകൊണ്ടുള്ള പ്രവർത്തനമാണ് എൽഡിഎഫ് നടത്തിയത്.

മുഖ്യമന്ത്രിയാകണമെന്ന സതീശന്റെ ആഗ്രഹം നടക്കില്ല. വനവാസത്തിന് പോകുന്ന വി.ഡി. സതീശന് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. വനംവകുപ്പ് മന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും. കെ. സുധാകരന്റെ ആഗ്രഹവും അതുതന്നെയല്ലേ. ഈ ആഗ്രഹമെങ്കിലും നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group