മോദിയെ വധിക്കുമെന്ന് ഇമെയില്‍; ബിഹാറില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Spread the love

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതി. ബിഹാറില്‍ മൂന്നുപേർ അറസ്റ്റിലെന്ന് പൊലീസ്. പ്രതികള്‍ അമേരിക്കൻ ചാരസംഘടനയായ CIAയെ സമീപിച്ചെന്നും റിപ്പോർട്ട്‌.

video
play-sharp-fill

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടപടി. ബക്സർ ജില്ലയിലെ ദുമ്രോണ്‍ സബ് ഡിവിഷനിലെ സിമ്രി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആശ പരാരി ഗ്രാമത്തില്‍ നിന്നാണ് യുവാക്കളെ പിടികൂടിയത്.

അറസ്റ്റിലായവരില്‍ പ്രധാനി അമൻ തിവാരി എന്ന ബക്സർ സ്വദേശിയാണ്. ഇയാളെ സഹായിച്ച മറ്റ് രണ്ടുപേരും അറസ്റ്റിലായി. CIA യോട് വലിയ തുക പാരിതോഷികവും ഇവർ ആവശ്യപ്പെട്ടു. 22 ദിവസം കൊണ്ട് മോദിയെ വധിക്കാം എന്നാണ് ഈമെയിലില്‍ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 ല്‍, കൊല്‍ക്കത്ത വിമാനത്താവളം തകർക്കാനുള്ള പദ്ധതിയും പ്രതി ആസൂത്രണം ചെയ്തിരുന്നു.യുവാക്കളുടെ അറസ്റ്റ് സ്ഥിരീകരിച്ച ബക്സർ എസ്പി ശുഭം ആര്യ, സംശയിക്കപ്പെടുന്നവരെ ചോദ്യം ചെയ്തുവരികയാണെന്ന് പറഞ്ഞു. റെയ്ഡില്‍ കണ്ടെടുത്ത ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.