‘ലോക’ സിനിമയിൽ അഭിനയിച്ചത് താൻ അറിഞ്ഞില്ല; തന്നെ പറ്റിച്ചാണ് മൂത്തോൻ എന്ന കഥാപാത്രം ചെയ്യിച്ചത്; തുറന്നുപറഞ്ഞ് മമ്മൂട്ടി

Spread the love

കല്യാണി പ്രിയദർശൻ, നസ്ലിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഡൊമിനിക് അരുണ്‍ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘ലോക: ചാപ്ടർ വണ്‍.

video
play-sharp-fill

ബോക്സ് ഓഫീസില്‍ തരംഗമായ ചിത്രത്തിന്റെ ആഗോള കളക്ഷൻ 300 കോടിയാണ്. കേരളത്തില്‍ മാത്രം 120 കോടിയോളം ചിത്രം കളക്‌ട് ചെയ്തു. ദുല്‍ഖർ സല്‍മാന്റെ വേഫെറർ ഫിലിംസാണ് ‘ലോക’ നിർമ്മിച്ചത്.

എന്നാൽ ‘ലോക’യിലെ തന്റെ അതിഥി വേഷത്തിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. ചിത്രത്തില്‍ ‘മൂത്തോൻ’ എന്ന കഥാപാത്രമായി എത്തിയ മമ്മൂട്ടിയുടെ സാന്നിധ്യം പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ തന്നെ പറ്റിച്ചാണ് ഈ വേഷം ചെയ്യിച്ചതെന്നാണ് മമ്മൂട്ടി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യത്തിൽ അവർ തന്നെ ചതിച്ചതാണെന്നും ആദ്യം ശബ്ദം നൽകാനാണ് ദുൽഖറിന്റെ മാനേജർ സമീപിച്ചതെന്നും മമ്മൂട്ടി പറഞ്ഞു. എന്നാൽ താൻ വേണ്ട എന്നാണ് പറഞ്ഞത്. എന്നാൽ സിനിമ റിലീസ് ചെയ്തതിന് പിന്നാലെയാണ് അതിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും തൻറെ കൈയാണ് ചിത്രത്തിലുള്ളതെന്നും അവർ പറഞ്ഞത്. ദി ഹോളിവുഡ് ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

ശരിക്കും പറഞ്ഞാല്‍ സിനിമയില്‍ കാണിക്കുന്ന കൈ എന്റേതല്ല’- മമ്മൂട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. വോയ്സ് ഓവറില്‍ തുടങ്ങിയ കാര്യം പിന്നീട് ഒരു മുഴുനീള അതിഥി വേഷമായി മാറിയത് താൻ അറിഞ്ഞിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

‘എന്തായാലും ഇപ്പോള്‍ രണ്ടാം ഭാഗത്തില്‍ അഭിനയിക്കണമെന്ന ഉത്തരവാദിത്ത്വം എന്റെ തലയിലാണ്. അതില്‍ അഭിനയിക്കാൻ എനിക്ക് സമ്മതമാണെങ്കില്‍, എന്റെ പ്രതിഫലത്തിന്റെ കാര്യവും അവരെ എനിക്ക് ബോദ്ധ്യപ്പെടുത്തേണ്ടി വരും. ആ തുക കേട്ട് അവർക്ക് ബോദ്ധ്യം വരണം’.- മമ്മൂട്ടി പറഞ്ഞു.