
തൃശൂർ :കൈക്കുഞ്ഞുമായെത്തിയ യുവതിയെ വോട്ടിടുന്നതിൽ നിന്ന് തടസപ്പെടുത്തിയതിന് ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി.
തൃശൂർ കൂർക്കഞ്ചേരി ബോധാനന്ദ സ്കൂളിലെ ബൂത്തിലാണ് 27കാരി അക്ഷയ സന്തോഷിന് ദുരനുഭവമുണ്ടായത്. ഉച്ചയ്ക്ക് ഒന്നോടെ നാലുവയസുകാരി മകൾ റിത്വിയോടൊപ്പം പോളിംഗ് ബൂത്തിലെത്തിയ അക്ഷയ വോട്ടിട്ട് മടങ്ങിയത് വൈകിട്ട് 6.05ന്.മൂന്നുനാൾ മുമ്പ് മിക്സിയിൽ നിന്നാണ് മുറിവേറ്റത്.
പ്രിസൈഡിംഗ് ഓഫീസറായ ജി.മഞ്ജു തടഞ്ഞതോടെ അക്ഷയയുടെ പിതാവ് സന്തോഷ് വീട്ടിൽ നിന്ന് മെഡിക്കൽ രേഖ കൊണ്ടുവന്ന് കാണിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നിട്ടും അനുമതി കിട്ടാതായതോടെ മുൻമന്ത്രി വി.എസ്.സുനിൽകുമാർ ഉൾപ്പെടെ പ്രിസൈഡിംഗ് ഓഫീസറുമായി വാഗ്വാദത്തിലായി.
പിന്നീട് റിട്ടേണിംഗ് ഓഫീസറും എ.ഡി.എമ്മുമെത്തി പറഞ്ഞുനോക്കി. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ വോട്ടിംഗിന് അനുവദിക്കണമെന്ന് ഫോണിൽ ആവശ്യപ്പെട്ടു.
എന്നിട്ടും പ്രിസൈഡിംഗ് ഓഫീസർ അനുവദിച്ചില്ല. ഒടുവിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ തന്നെ വേണ്ടിവന്നു. അദ്ദേഹത്തിന്റെ പ്രത്യേക ഉത്തരവ് പ്രകാരം കൈത്തണ്ടയിൽ മഷി പുരട്ടിയാണ് അക്ഷയ വോട്ടിട്ടത്.



