
തിരുവനന്തപുരം: വാഴ 2 സിനിമയുടെ ഷോ റദ്ദാക്കിയതിന് പിന്നാലെ തിയേറ്ററിൽ പ്രതിഷേധം. കാട്ടാക്കട കാളിദാസ തിയേറ്ററിലാണ് ഷോ റദ്ദാക്കിയത്.
ഒൻപത് മണിക്ക് തുടങ്ങേണ്ട ഷോയാണ് റദ്ദാക്കിയത്. സാങ്കേതിക പ്രശ്നം മൂലമാണ് ഷോ റദ്ദാക്കിയത് എന്നാണ് തിയേറ്റർ അധികൃതർ പറയുന്നത്. എന്നാൽ സിനിമ തുടങ്ങുന്നതിന് തൊട്ടുമുൻപ് മാത്രമാണ് ഷോ റദ്ദാക്കിയത് തങ്ങളെ അറിയിച്ചതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
പിന്നാലെ 10:30ക്ക് നടക്കുന്ന ഷോയിൽ ടിക്കറ്റ് നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എന്നാൽ 10.30 ൻ്റെ ഷോ ഫുൾ ആയതിനാൽ ടിക്കറ്റ് നൽകാൻ കഴിയില്ല എന്ന് തിയേറ്റർ അധികൃതർ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


