
കൊൽക്കത്ത: കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബേ നമ്പര്‍ 51ല്‍ പാര്‍ക്ക് ചെയ്തിരുന്ന വിമാനത്തില്‍ ഭക്ഷണവാഹനം ഇടിച്ച് അപകടം. പരിശോധനയ്ക്കായി നിലത്തിറക്കിയ ഇൻഡിഗോ വിമാനത്തിന്റെ എഞ്ചിനിലാണ് നിയന്ത്രണം വിട്ട ഒരു കാറ്ററിങ് വാഹനം ഇടിച്ചത്.
വാഹനം സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ നിയന്ത്രണം വിട്ട് മുന്നോട്ട് നീങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ എന്‍ജിന് കേടുപാടുകള്‍ സംഭവിച്ചു.
കൊല്‍ക്കത്തയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോകാനിരുന്ന വിമാനം അപകടത്തെ തുടര്‍ന്ന് സര്‍വീസ് നടത്തിയില്ല. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കൂടുതല്‍ പരിശോധനകളും അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിമാനം വീണ്ടും സര്‍വീസില്‍ പ്രവേശിക്കൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group


