ത്രിവർണ്ണക്കടലായി അക്ഷരനഗരി; കോട്ടയത്ത് ആവേശക്കടലാക്കി തിരുവഞ്ചൂരിന്റെ കലാശക്കൊട്ട്; പരസ്യപ്രചാരണം സമാപിച്ചു

Spread the love

കോട്ടയം: ആഴ്ചകൾ നീണ്ടുനിന്ന ആവേശകരമായ പ്രചാരണ പരിപാടികൾക്ക് വിരാമമിട്ട അക്ഷരനഗരിയെ ത്രിവർണ്ണക്കടലാക്കി മാറ്റി കോട്ടയം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പരസ്യപ്രചാരണം സമാപിച്ചു.

video
play-sharp-fill

ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്ന സമാപന ജാഥ കോട്ടയത്തിന്റെ മണ്ണിൽ യുഡിഎഫിന്റെ കരുത്ത് വിളിച്ചോതുന്നതായി. ബസേലിയോസ് കോളജ് ജങ്ഷനിൽ നിന്ന് ആരംഭിച്ച ആവേശോജ്ജ്വലമായ സമാപന ജാഥ ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, നഗരസഭാ അധ്യക്ഷൻ എംപി സന്തോഷ്കുമാർ, ഘടക കക്ഷി നേതാക്കളായ ടി.സി. അരുൺ, അബ്ദുൽ സലാം, സിബി ജോൺ, എൻ. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുറന്ന ജീപ്പിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും ഫ്രാൻസിസ് ജോർജ് എംപിയും ഇരുവശങ്ങളിലും തടിച്ചുകൂടിയ ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്തുകൊണ്ട് ജാഥയ്ക്ക് തുടക്കം കുറിച്ചു.

നൂറുകണക്കിന് പ്രചാരണ വാഹനങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ മുദ്രാവാക്യങ്ങൾ മുഴക്കി ആഘോഷപൂർവ്വം തിരുനക്കരയിലേക്ക് നീങ്ങി.

കൈകളിൽ ത്രിവർണ്ണ പതാകകളും പ്രിയ നേതാവിന്റെ കട്ട് ഔട്ടുകളും തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിയുടെ രൂപങ്ങളും ഏന്തിയാണ് പ്രവർത്തകർ ജാഥയിൽ പങ്കെടുത്തത്.

വാദ്യമേളങ്ങൾക്കും ചെണ്ടമേളത്തിനുമൊപ്പം നിർത്തച്ചുവടുകളുമായി വിവിധ ഗ്രൂപ്പുകളും ഡിജെ വാഹനങ്ങളും പോപ്പർ വാഹനങ്ങളും കലാശക്കൊട്ടിന് മാറ്റുകൂട്ടി.

ജാഥ തിരുനക്കര ഗാന്ധി സ്‌ക്വയറിൽ എത്തിയതോടെ അണികളുടെ ആവേശം അണപൊട്ടി. പ്രചാരണ ഗാനങ്ങൾക്കൊപ്പം ചുവടുവെച്ചും മുദ്രാവാക്യങ്ങൾ വിളിച്ചും പ്രവർത്തകർ നഗരത്തെ ഇളക്കിമറിച്ചു.

യുഡിഎഫിന്റെ വിദ്യാർത്ഥി, യുവജന, മഹിളാ സംഘടനാ പ്രവർത്തകരുടെ വൻ സാന്നിധ്യം കലാശക്കൊട്ടിനെ കൂടുതൽ വർണ്ണാഭമാക്കി. കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പമാണെന്ന് അടിവരയിടുന്ന പ്രഖ്യാപനമായി ഈ സമാപന ജാഥ മാറി.

തുടർന്ന് ക്രെയിനിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജിൽ കയറി തിരുവഞ്ചൂർ രാധാകൃഷ്ണനും ഫ്രാൻസിസ് ജോർജ് എംപിയും പ്രവർത്തകരെ അഭിസംബോധന ചെയ്തു.

സംസ്ഥാനത്ത് യുഡിഎഫിന്റെ നേതൃത്വത്തിൽ നേരിന്റെ ഗവൺമെന്റ് അധികാരത്തിൽ വരുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

നേരിന്റെ പാതയിൽ, സ്നേഹത്തിന്റെ പാതയിൽ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം. ശബരിമല അയ്യപ്പന്റെ സ്വർണ്ണം പോലും കൊള്ളയടിച്ചവർക്കുള്ള ശക്തമായ താക്കീതായി ഈ തിരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കും ജനദ്രോഹത്തിനുമെതിരെ ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.