‘ഇപ്പോഴേ വിളിക്കുന്നത് എംഎല്‍എ എന്ന്, തരാനായി സമ്മാനങ്ങള്‍ കരുതിവെക്കുന്നു’; ആത്മവിശ്വാസത്തോടെ തൃപ്പൂണിത്തുറയിലെ എൻ.ഡി.എ സ്ഥാനാര്‍ഥി അഞ്ജലി നായര്‍

Spread the love

കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തിലെ വോട്ടർമാർ തന്നെ ജനപ്രതിനിധിയായി ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞുവെന്ന് എൻ.ഡി.എ സ്ഥാനാർഥിയും നടിയുമായ അഞ്ജലി നായർ.

video
play-sharp-fill

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ച്‌ സംസാരിക്കവെയാണ് താരം തന്റെ ആത്മവിശ്വാസം പങ്കുവെച്ചത്. തന്നെ എല്ലാവരും ഇപ്പോള്‍ ‘എം.എല്‍.എ’ എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും അഞ്ജലി വെളിപ്പെടുത്തി.

“രാത്രി ഭക്ഷണം കഴിക്കാൻ വേണ്ടി പാർട്ടിക്കാരുടെ കൂടെ പോയിട്ടാണ് വരുന്നത്. ഒരു ദിവസം ഒരാള്‍ പറഞ്ഞു, ‘വേഗം കൊടുക്ക്, എംഎല്‍എ കഴിച്ചിട്ട് പോകട്ടെ ആദ്യം’. അപ്പോള്‍ ഞാൻ ചോദിച്ചു ‘എംഎല്‍എയോ?’, അപ്പോള്‍ അദ്ദേഹം പറഞ്ഞു ‘ഞങ്ങളുടെയൊക്കെ എംഎല്‍എ ആണ്’ എന്ന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാവരും വിളിക്കുന്നതേ അങ്ങനെ ആണിപ്പോള്‍. അവർ എന്നെ അവരുടെ എംഎല്‍എ ആയി ഉറപ്പിച്ചു കഴിഞ്ഞു.” അഞ്ജലി നായർ പറയുന്നു.

“പിന്നെ പലയിടത്തും പോകുമ്പോള്‍ അവർ കരുതി വെക്കുന്ന ഓരോ സമ്മാനങ്ങളുണ്ട്, എനിക്ക് തരാനായി. പ്രചാരണത്തിന് പോകുന്ന വീടുകളില്‍ അവർ പറയും പോകരുത് ഞങ്ങള്‍ ഒരു സാധനം എടുത്തു വച്ചിട്ടുണ്ട്, എന്ന് പറഞ്ഞിട്ട് അവർ തരുന്ന ഓരോ സാധനങ്ങളുണ്ട്. അതൊക്കെ എനിക്ക് ഏറെ സന്തോഷകരമായ കാര്യമാണ്.

പ്രായം നോക്കാതെ, വേദി നോക്കാതെ പൊട്ടിക്കരഞ്ഞ് ഓരോന്ന് പറയുന്ന മനുഷ്യരുടെ അമർഷം, എന്നോട് കാണിക്കുന്ന വിശ്വാസം. അവരുടെ ദുഃഖം അറിയണമെങ്കില്‍ അത് നേരിട്ട് കാണുക തന്നെ വേണം.” അഞ്ജലി നായർ കൂട്ടിച്ചേർത്തു.