Spread the love

ഡൽഹി: ബാങ്ക് ഓഫ് ബറോഡയില്‍ ജോലി നേടാന്‍ അവസരം. ബാങ്കിന്റെ വെല്‍ത്ത് മാനേജ്‌മെന്റ് സര്‍വീസസിന് കീഴിലാണ് കരാര്‍ ഒഴിവുകള്‍ വന്നിട്ടുള്ളത്.

video
play-sharp-fill

ആകെ 104 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 16ന് മുന്‍പായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്ക് ഓഫ് ബറോഡയില്‍ എവിപി II ഗ്രൂപ്പ് ഹെഡ്, ടെറിട്ടറി ഹെഡ്, ഡെപ്യൂട്ടി മാനേജര്‍- സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍- വെല്‍ത്ത് സ്ട്രാറ്റജിസ്റ്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 103.

എവിപി II ഗ്രൂപ്പ് ഹെഡ് 04
എവിപി II ടെറിട്ടറി ഹെഡ് 17
ഡെപ്യൂട്ടി മാനേജര്‍- സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ 70
ഡെപ്യൂട്ടി മാനേജര്‍- വെല്‍ത്ത് സ്ട്രാറ്റജിസ്റ്റ് 13
പ്രായപരിധി

എവിപി II ഗ്രൂപ്പ് ഹെഡ് 31 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
എവിപി II ടെറിട്ടറി ഹെഡ് 27 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
ഡെപ്യൂട്ടി മാനേജര്‍- സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ 24 വയസിനും 35 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
ഡെപ്യൂട്ടി മാനേജര്‍- വെല്‍ത്ത് സ്ട്രാറ്റജിസ്റ്റ് 24 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഡിഗ്രി നേടിയിരിക്കണം.

രണ്ട് വര്‍ഷത്തെ പിജി അല്ലെങ്കില്‍ മാനേജ്‌മെന്റ് ഡിപ്ലോമ. പുറമെ NISM/ IRDA സര്‍ട്ടിഫിക്കേഷന്‍ ഉള്ളവര്‍ക്കും മുന്‍ഗണനയുണ്ട്.

എക്‌സ്പീരിയന്‍സ്

എവിപി II ഗ്രൂപ്പ് ഹെഡ് ബന്ധപ്പെട്ട മേഖലയില്‍ 10 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
എവിപി II ടെറിട്ടറി ഹെഡ് ബന്ധപ്പെട്ട മേഖലയില്‍ 6 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ഡെപ്യൂട്ടി മാനേജര്‍- സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ഡെപ്യൂട്ടി മാനേജര്‍- വെല്‍ത്ത് സ്ട്രാറ്റജിസ്റ്റ് ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
അപേക്ഷ ഫീസ്

ജനറല്‍, ഇഡബ്ല്യൂഎസ്, ഒബിസി വിഭാഗക്കാര്‍ക്ക് 850 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി, വനിതകള്‍ എന്നിവര്‍ക്ക് 175 രൂപ അടച്ചാല്‍ മതി.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ബാങ്ക് ഓഫ് ബറോഡയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍/ ഓപ്പര്‍ച്യൂണിറ്റി പേജില്‍ നിന്ന് വെല്‍ത്ത്& മാനേജ്‌മെന്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച്‌ മനസിലാക്കുക. ശേഷം ലഭ്യമായ ആപ്ലിക്കേഷന്‍ ലിങ്ക് മുഖേന അപേക്ഷിക്കണം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.

അപേക്ഷ: https://bankappsweb.bankofbaroda.bank.in/BOBRECRUITMENT_MAR_WMS26/

Website: https://bankofbaroda.bank.in/