ശബരിമല യുവതി പ്രവേശന കേസ്: സുപ്രീം കോടതി ഒമ്പതംഗ ഭരണഘടനാ ബെഞ്ചില്‍ വാദം ആരംഭിച്ചു; മൗലികാവകാശ-വിശ്വാസസ്വാതന്ത്ര്യ വിഷയങ്ങളില്‍ നിയമപരമായ ചോദ്യങ്ങള്‍ മാത്രം ഇപ്പോൾ പരിഗണന, പുനഃപരിശോധന ഹർജികളില്‍ തീരുമാനം പിന്നീട്

Spread the love

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചില്‍ വാദം തുടങ്ങി. കേസിന്റെ ചരിത്രവും മൗലികാവകാശം, വിശ്വാസസ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സമയപരിധിക്കുള്ളില്‍ വാദം പൂര്‍ത്തിയാക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

video
play-sharp-fill

പുനഃപരിശോധന ഹര്‍ജികളില്‍ ഇപ്പോള്‍ തീരുമാനം ഉണ്ടാകില്ലെന്നും, നിയമചോദ്യങ്ങളില്‍ മാത്രമാണ് ഈ ഘട്ടത്തില്‍ ഉത്തരമുണ്ടാകുകയെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസില്‍ നേരിട്ട് ബാധിക്കുന്നവരുടെ വാദങ്ങള്‍ വിശദമായി കേള്‍ക്കണമെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി ആവശ്യപ്പെട്ടു. അതേസമയം, കോടതി സമയം പാഴാക്കരുതെന്ന് അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറ അഭിപ്രായപ്പെട്ടു.

ഇതുവരെ 32 പേരുടെ പുനഃപരിശോധന അനുകൂല വാദങ്ങളും, 12 പേരുടെ യുവതി പ്രവേശന അനുകൂല വാദങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. യുവതി പ്രവേശന വിഷയത്തില്‍ കേരള സര്‍ക്കാരും സത്യവാങ്മൂലം സമര്‍പ്പിച്ചു. സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ഹാജരാകുമെന്നും, അനുകൂല വാദങ്ങള്‍ ഏപ്രില്‍ 14 മുതല്‍ കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group