
തൃശൂർ: ഉമ്മൻചാണ്ടിയുടെ പേരില്‍ ആരും മുതലക്കണ്ണീരൊഴുക്കേണ്ടെന്ന് തുറന്നടിച്ച ചാണ്ടി ഉമ്മന് മറുപടിയുമായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും സഹോദരീ ഭർത്താവുമായി ഡോ. വര്‍ഗീസ് ജോര്‍ജ്.
ഉമ്മൻചാണ്ടിയുടെ മരുമകനാണ്, അതുകൊണ്ട് തനിക്ക് വോട്ട് ചെയ്യണമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ രണ്ടര കൊല്ലമായി മണ്ഡലത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. എണ്ണായിരം വീടുകളില്‍ കയറിയിട്ടുണ്ട്. അത്യാവശ്യം എല്ലാ കാര്യങ്ങളിലും പ്രതിഷേധിച്ചിട്ടുണ്ട്. നട്ടുച്ച വെയിലത്ത് റോഡ് സൈഡില്‍ നിന്ന് പ്രസംഗിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് വോട്ട് ചോദിക്കുന്നത്. നോമിനേഷൻ കൊടുക്കുന്നതിന് മുമ്ബ് മീഡിയയെ ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ കൊണ്ട് വന്ന് എത്ര പേര്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നു. ഇന്ന് ഉമ്മൻചാണ്ടി ജീവിച്ചിരിപ്പുണ്ടായിരിന്നെങ്കില്‍ ആ കല്ലറയില്‍ പോയ എത്ര പേര്‍ അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് വന്ദിച്ച് നോമിനേഷൻ കൊടുക്കുമായിരുന്നു എന്ന് വര്‍ഗീസ് ജോര്‍ജ് ചോദിച്ചു.
ഐയും എയും ഒക്കെ അദ്ദേഹത്തെ പുറകില്‍ നിന്ന് കുത്തിയിട്ട് മരിച്ചതിന് ശേഷം അദ്ദേഹത്തിന്‍റെ പേരിന്‍റെ ഗുണഭോക്താക്കളായി മാറുന്നു. അതിനെയാണ് മുതലക്കണ്ണീർ എന്ന് പറയുന്നത്.
ചാണ്ടി ഉമ്മന് ആ ആളുകള്‍ക്കെതിരെ ഇതേ പരാമര്‍ശം നടത്താൻ ധൈര്യം ഉണ്ടോ. ചാണ്ടിയെ കുറ്റം പറയുന്നില്ല. ചാണ്ടിയെ അനിയനായിട്ടാണ് കാണുന്നത്. തന്‍റെ അനുയായികളും ഇഷ്ടപെടുന്നവരും ചാണ്ടിയെ ചീത്ത പറയരുതെന്നും ഡോ. വര്‍ഗീസ് ജോര്‍ജ് കൂട്ടിച്ചേർത്തു.



