നിയമസഭാ തെരഞ്ഞെടുപ്പ്; പ്രത്യേക പരിശോധനയില്‍ കേരളത്തില്‍ ഇതുവരെ പിടികൂടിയത് 58 കോടിയുടെ വസ്തുവകകള്‍; പിടികൂടിയവയില്‍ കൂടുതലും മയക്കുമരുന്ന്

Spread the love

തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ 58 കോടി രൂപയുടെ വസ്തുവകകള്‍ പിടികൂടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

video
play-sharp-fill

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിലാണ് ഇത്രയധികം വസ്തുക്കള്‍ പിടിച്ചെടുത്തത്. എട്ടു കോടി രൂപയുടെ കറന്‍സി, രണ്ടു കോടി രൂപ വിലമതിക്കുന്ന 68,432 ലിറ്റർ മദ്യം, 41 കോടി രൂപയുടെ മയക്കുമരുന്ന്, ഒരു കോടി രൂപവിലമതിക്കുന്ന അമൂല്യ ലോഹങ്ങള്‍, സൗജന്യ വിതരണത്തിനെത്തിച്ച അഞ്ചു കോടി രൂപയുടെ വസ്തുക്കള്‍ എന്നിവയാണ് പിടികൂടിയത്.

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലായി ഇതുവരെ 651.51 കോടി രൂപയുടെ വസ്തുവകകള്‍ പിടികൂടിയിട്ടുണ്ട്. കഴിഞ്ഞമാസം 26 മുതലുള്ള കണക്കാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നും പരിശോധനകള്‍ കർശനമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.