കേരള ചരിത്രത്തിലെ ഏറ്റവും വലിയ ജനവഞ്ചനയാണ് വയനാട് ദുരന്ത ബാധിതരോട് കോണ്‍ഗ്രസ് ചെയ്തത്; എം വി ജയരാജൻ

Spread the love

കേരള ചരിത്രത്തിലെ ഏറ്റവും വലിയ ജനവഞ്ചനയാണ് വയനാട് ദുരന്ത ബാധിതരോട് കോണ്‍ഗ്രസ് ചെയ്തതെന്ന് എംവി ജയരാജൻ. കണക്കില്‍ ആകെ ദുരൂഹതയാണ്. കൃത്യമായ കണക്കുകള്‍ അവതരിപ്പിക്കാൻ കെ പി സി സി നേതാക്കള്‍ തയ്യാറാകണമെന്ന് അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

video
play-sharp-fill

കോണ്‍ഗ്രസ് തയ്യാറാക്കിയ ആപ്പ് എവിടെയെന്നും ഇതിന്റെ വിവരങ്ങള്‍ പരസ്യപെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്ക് വിവരങ്ങള്‍ പൂർണമായി വെളിപ്പെടുത്തണം ജോയിന്റ് അക്കൗണ്ടില്‍ എത്ര പണം അവശേഷിക്കുന്നുവെന്ന് പറയാൻ തയ്യാറാകണമെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞത് വീണ്ടും മാറ്റി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പിരിച്ച പണം കെ പി സി സി ക്ക് കൈമാറിയോ? 54 കോടി രൂപ ആപ്പിലൂടെ പിരിച്ചു എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുറത്തു വരുന്ന വിവരം സർവീസ് സംഘടനകള്‍ എത്ര തുക ഫണ്ടിലേക്ക് നല്‍കി വീട് വെക്കാൻ പണം ഇല്ലെന്നു പറയുന്ന കൊണ്‍ഗ്രസ് മറ്റൊരു ഫണ്ട് പിരിവിനു തയ്യാറാകുമോ? 120 ദിവസങ്ങള്‍ കൊണ്ട് വീട് നല്‍കാം എന്ന് പറഞ്ഞ ടി സിദ്ധിക്കിന് ഇപ്പൊ എന്താണ് പറയാനുള്ളത്? തുടങ്ങി നിരവധി ചോദ്യങ്ങളും അദ്ദേഹം കോണ്‍ഗ്രസിനോട് ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളെ വഞ്ചിക്കുന്നവരായി കോണ്‍ഗ്രസ് മാറി കോണ്‍ഗ്രസിന്റെ വഞ്ചന ഏറ്റു വാങ്ങിയവർ ഇപ്പൊള്‍ സർക്കാർ പണികഴിക്കുന്ന വീടിനു വേണ്ടി അപേക്ഷയുമായി മുന്നോട്ട് എത്തിയിട്ടുണ്ട്. യഥാർത്ഥ ഭൂമിയുടെ വില മറച്ചു വെച്ചാണ് രജിസ്റ്റർ ചെയ്തത് എങ്കില്‍ അത് സണ്ണി ജോസഫ് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.