
തിരുവനന്തപുരം: കേരളം ആര് ഭരിക്കും? ക്ഷേമ പെൻഷനും ദേശീയപാത വികസനവും വോട്ട് ആകുമോ?
പുറത്തുവരുന്ന സര്‍വേകളില്‍ ഭൂരിപക്ഷവും യുഡിഎഫ് ഭരണമാണ് പ്രവചിക്കുന്നത്. ഏറ്റവും ഒടുവിലായി പുറത്തുവന്ന ലോക്പോള്‍ സര്‍വേയും യുഡിഎഫ് അധികാരത്തില്‍ എത്തുമെന്നാണ് പ്രവചനം.
തെരഞ്ഞെടുപ്പില്‍ 77 മുതല്‍ 81 സീറ്റുകള്‍ വരെ നേടി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നാണ് ലോക്പോളിന്റെ അന്തിമ പ്രീ-പോള്‍ സര്‍വേ ഫലം പറയുന്നത്. എല്‍.ഡി.എഫ് 58 മുതല്‍ 62 വരെ സീറ്റുകളില്‍ ഒതുങ്ങും. എന്‍.ഡി.എക്ക് ഒന്നു മുതല്‍ രണ്ടു സീറ്റുകള്‍ വരെയും പ്രവചിക്കുന്നു.
യു.ഡി.എഫിന് 42-44 ശതമാനം വോട്ട് പ്രവചിക്കുന്ന സര്‍വേ എല്‍.ഡി.എഫ് 39-41 ശതമാനം വരെ വോട്ട് നേടിയേക്കാമെന്നും പറയുന്നു. ബി.ജെ.പി 14-16 ശതമാനം വരെ വോട്ട് ലഭിച്ചേക്കാമെന്നും പറയുന്നു. മാര്‍ച്ച് 16 മുതല്‍ 31 വരെ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ലോക്പോളിന്റെ പ്രവചനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
36,400 പേരില്‍നിന്നാണ് അഭിപ്രായം ആരാഞ്ഞത്. ഫെബ്രുവരിയില്‍ നടത്തിയ പ്രീ-പോള്‍ സര്‍വേയിലും യു.ഡി.എഫ് അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചത്. തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിയതോടെ പ്രചാരണവും തിളച്ചുമറിയുകയാണ്. ഏപ്രില്‍ ഒമ്പതിനാണ് വോട്ടെടുപ്പ്. മെയ് നാലിന് ഫലം പ്രഖ്യാപിക്കും.
നേരത്തെ മനോരമ ന്യൂസ് -സി വോട്ടര്‍ നടത്തിയ മെഗാ ഇലക്ഷന് സര്‍വേയും യുഡിഎഫിനാണ് അധികാരം പ്രവചിച്ചത്. സര്‍വേയില്‍ യുഡിഎഫിന് 69 മുതല്‍ 81 വരെ സീറ്റുകള്‍ ലഭിക്കാമെന്ന് വ്യക്തമാക്കുന്നു.
നിലവില്‍ ഭരണത്തിലുള്ള ഇടതുമുന്നണിക്ക് 57 മുതല്‍ 69 സീറ്റുകള്‍ വരെയാണ് സര്‍വേ പ്രവചിക്കുന്നത്. എന്‍ഡിഎ ഒന്നുമുതല്‍ അഞ്ചുവരെ സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ടെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു.



