
തെലങ്കാനയില്‍ ഗർഭിണിയെയും രണ്ട് പെണ്മക്കളെയും സ്വിമ്മിങ്ങ് പൂളില്‍ മുക്കി കൊലപ്പെടുത്തിയതിന് പിന്നാലെ അച്ഛൻ അറസ്റ്റില്‍. തെലങ്കാന ഹനംകൊണ്ട ജില്ലയില്‍ അസറുദ്ദീൻ ആണ് അറസ്റ്റിലായത്. മകൻ വേണമെന്ന് അസറുദ്ദീൻ നിരന്തരം ആഗ്രഹിച്ചിരുന്നതായി പൊലീസ് പറയുന്നു. മൂന്നാമത്തെ കുഞ്ഞും പെണ്‍കുഞ്ഞായിരിക്കുമെന്ന ഭയത്താലാണ് അമ്മയെയും രണ്ട് പെണ്മക്കളെയും അസറുദ്ദീൻ കൊലപ്പെടുത്തിയത്.
ഫർഹത്ത് (26), ഉമേറ (8), അയേഷ (6) എന്നിവരാണ് മരിച്ചത്. യുവതിയെയും മക്കളെയും കൊലപ്പെടുത്തുന്നതിന് മുൻപ് അസറുദ്ദീൻ സിസിടിവി ക്യാമറ വിച്ഛേദിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. അബദ്ധത്തില്‍ സ്വിമ്മിങ്ങ് പൂളിലേക്ക് മൂവരും വീണെന്നും രക്ഷപ്പെടുത്താനായില്ലെന്നും മൂവരെയും ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ അസറുദ്ദീൻ പറഞ്ഞുവെന്ന് പൊലീസ് പറയുന്നു.
അസറുദ്ദീന് സ്വന്തമായി സിമന്റ് കട്ട നിർമാണശാലയുണ്ട്. അസറുദ്ദീൻ്റെ അച്ഛൻ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്. അസറുദ്ദീന് സ്വന്തമായി സ്വിമ്മിങ്ങ് പൂളുമുണ്ടായിരുന്നു. അവിടെവെച്ചാണ് ദാരുണമായ സംഭവം നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


