
കണ്ണൂർ: സാരിയുമായി പ്രമുഖ സിനിമാതാരത്തിന്റെ വീട്ടിലെത്തിയ യുവാവ് കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. തളിപ്പറമ്പ് കൂവേരി അമ്മംകുളം സ്വദേശി അഭിലാഷ് ജോർജ് ആണ് നടിയുടെ വീട്ടില്‍ എത്തിയത്. കഴിഞ്ഞദിസവം രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.
കടയില്‍ നിന്ന് അല്പം മുമ്പ് വാങ്ങിയ പുതുപുത്തൻ സാരിയുമായാണ് ഇയാള്‍ സിനിമാനടിയുടെ വീട്ടില്‍ എത്തിയത്. നടിയുടെ വീട്ടിലെത്തിയ അഭിലാഷ് സാരി ഉയർത്തിക്കാണിച്ച് വിവാഹം കഴിക്കണമെന്ന് ഉച്ചത്തില്‍ വിളിച്ചുപറയുകയായിരുന്നു.
ഇതുകേട്ട് നടിയും കുടുംബവും ഭയന്നുപോയി. ഉടൻതന്നെ വീട്ടില്‍ കയറി വാതിലടച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാള്‍ നേരത്തേയും നടിയെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബർ മുതല്‍ ഇൻസ്റ്റഗ്രാമില്‍ പിന്തുടർന്ന് അശ്ലീല സന്ദേശം അയച്ചതായും പരാതിയില്‍ പറയുന്നു. അഭിലാഷ് ജോർജിനെ പിടികൂടിയെങ്കിലും ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്ന് കണ്ടെത്തിയതോടെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടയച്ചു.



