
കോട്ടയം : തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ സ്ഥാനാർത്ഥികളും മുന്നണികളും വിശ്രമമില്ലാത്ത ഓട്ടത്തിലാണ്. പൊതുഅവധിയായ ഇന്ന് കോട്ടയം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ.കെ അനിൽകുമാർ നഗരത്തിലെ പള്ളികളിൽ സന്ദർശനം നടത്തി.
ബന്ധങ്ങൾ ഉൗട്ടിയുറപ്പിച്ചും സൗഹൃദങ്ങൾ പുതുക്കിയും വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം.
പള്ളികളിലെ പുരോഹിതൻ മാരെയും കണ്ടു.അവരോടൊപ്പം സമയം ചിലവഴിച്ച ശേഷം മോസ്കോ കവലയിൽ എത്തിയ സ്ഥാനാർഥി ഇവിടുത്തെ വ്യാപാരസ്ഥാപനങ്ങളിൽ കയറി വോട്ടഭ്യർഥിച്ചു.
വെള്ളം ഒഴുവാക്കിതന്ന സാറിന് തന്നെയാണ് ഞങ്ങളുടെ വോട്ടെന്ന് വ്യാപാരികൾ ഒന്നടങ്കം പറഞ്ഞു. തുടർന്ന് ഓട്ടോറിക്ഷാ തൊഴിലാളികളെ കണ്ട് വോട്ടഭ്യർഥിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഞ്ഞിക്കുഴിയിലെ ഗതാഗതകുരുക്ക് മാറ്റിതരണമെന്നായിരുന്നു അവരുടെ ആവശ്യം. താൻ ജയിച്ചു വന്നാൽ അവിടെ ഒരു ഫ്‌ളൈഓവർ നിർമ്മിച്ച് ഗാതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് അവർക്ക് ഉറപ്പി നൽകി.
എന്നാൽ തങ്ങളുടെ വോട്ട് എൽഡിഎഫിന് തന്നെ തൊഴിലാളികൾ പറഞ്ഞു. തുടർന്ന് വിവിധ കല്യാണ വീടുകളും ചില മരണവീടുകളും സന്ദർശിച്ചു.
പിന്നീട് എ ഐടിയുസി നാട്ടകം മേഘലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിമന്റ് കവലയിൽ സ്വീ കരണം നൽകി. എഐടിയുസി സംസ്ഥാന വൈസ്.പ്രസിഡന്റ് സി കെ ശശിധരൻ, എബി കുന്നേപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി. പിന്നീട് ചില കുടുംബയോഗങ്ങളിലും സ്ഥാനാർഥി പങ്കെടുത്തു.



