കൊടുങ്ങല്ലൂർ സ്പെഷ്യൽ സ്കൂൾ അന്തേവാസി ശ്രീനാഥിന്റെ മരണം കൊലപാതകം; കെയർടേക്കർ അറസ്റ്റിൽ

Spread the love

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂൾ അന്തേവാസി ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. അനുഗ്രഹ സ്പെഷ്യൽ സ്കൂൾ അന്തേവാസിയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. പാലക്കാട് കണ്ണമ്പ്ര സ്വദേശി 35കാരനായ ശ്രീനാഥാണ് മരിച്ചത്. സംഭവത്തിൽ സ്പെഷ്യൽ സ്കൂളിലെ കെയർടേക്കർ മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദനംമൂലം ആന്തരിക അവയവങ്ങൾക്ക് സംഭവിച്ച ക്ഷതമാണ് മരണകാരണം. കിടപ്പുമുറിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓട്ടിസം ബാധിച്ച ശ്രീനാഥ് ഏതാനും നാളുകളായി അനുഗ്രഹ സ്പെഷ്യൽ സ്കൂളിലാണ് താമസം. ഇന്നലെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നായിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്.

video
play-sharp-fill