ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ലോകം; നാസയുടെ ചാന്ദ്രദൗത്യം; ആർട്ടിമിസ് 2 യാത്ര തിരിച്ചു;

Spread the love

വാഷിങ്ടൻ: ചന്ദ്രനിലേക്കുള്ള ചരിത്ര ദൗത്യത്തിൽ നാസ. നാസയുടെ ബഹിരാകാശ വിക്ഷേപണ സംവിധാനം (SLS) ആർട്ടിമിസ് II വിക്ഷേപിച്ചു. ചന്ദ്രനിൽ അവസാനമായി മനുഷ്യനെ ഇറക്കിയ അപ്പോളോ 17 ദൗത്യത്തിന് ശേഷം ഇതാദ്യമായാണ് മനുഷ്യർ ആഴത്തിലുള്ള ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്.

video
play-sharp-fill

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനുചുറ്റും എത്തിക്കാൻ നാസ (NASA) നടത്തുന്ന ചരിത്രപരമായ ദൗത്യമാണ് ആർട്ടിമിസ് II (Artemis II). 2026 ഏപ്രിലിൽ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കാൻ ലക്ഷ്യമിട്ട ഈ ദൗത്യം,

ഭാവിയിലെ ചൊവ്വാ യാത്രകൾക്കും ചന്ദ്രനിലെ സ്ഥിരതാമസത്തിനും വഴിത്തിരിവാണ്. എസ്എൽഎസ് (Space Launch System) റോക്കറ്റാണ് ദൗത്യത്തിനായി ഉപയോഗിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചന്ദ്രനിൽ ലൂണാർ ഗേറ്റ്‌വേ എന്ന സ്റ്റേഷൻ സ്ഥാപിക്കും. ഭൂമിയിൽനിന്നു ചന്ദ്രനിലേക്കുള്ള സ്ഥിരസഞ്ചാരം ഇതോടെ സാധ്യമാകും.

ഭാവിയിൽ ചന്ദ്രനിൽ താമസമുറപ്പിച്ച് അവിടത്തെ ഹീലിയം ത്രീ ഉൾപ്പെടെ ധാതുക്കൾ ഖനനം ചെയ്യാനുള്ള മൂൺ കോളനി പദ്ധതിക്കുള്ള അടിത്തറകൂടിയാകും ആർട്ടിമിസ് പരമ്പര പൂർണമാകുന്നതോടെ തയാറാകുക.

ചുരുക്കത്തിൽ മനുഷ്യവാസം ചന്ദ്രഗോളത്തിലേക്കു വ്യാപിക്കും. ഭാവിയിൽ ചൊവ്വ എന്ന ലക്ഷ്യത്തിലേക്കുള്ള ഇടത്താവളം കൂടിയായി ചന്ദ്രൻ മാറും.