
കുറവിലങ്ങാട്: കടുത്തുരുത്തി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി നിർമല ജിമ്മി കുറവിലങ്ങാട് മാർക്കറ്റിൽ വോട്ട് തേടിയെത്തി. സ്റ്റാളുകളിലും കടകളിലും സന്ദർശനം നടത്തി എൽഡിഎഫ് സ്ഥാനാർത്ഥി നിർമ്മല ജിമ്മി.
കുറവിലങ്ങാട് ഡിവിഷനെ പ്രതിനിധീകരിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളിലൂടെ വോട്ടർമാർക്കിടയിലുണ്ടാക്കിയ സ്വാധീനം ഒരിക്കൽകൂടി ഊട്ടി ഉറപ്പിക്കുന്നതായി മാറി ഈ സന്ദർശനം . വ്യാപരികളും, ജീവനക്കാരുമടക്കമുള്ള വോട്ടർമാരെ നേരിൽ കണ്ട് സ്ഥാനാർത്ഥി വോട്ടഭ്യർത്ഥന നടത്തി.
കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് സിബി മാണി,എൽഡിഎഫ് നേതാക്കളായ സദാനന്ദ ശങ്കർ, റ്റി.എസ്. എൻ ഇളയത് , എ. എൻ ബാലകൃഷ്ണൻ, പി.ജെ സിറിയക്ക്
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൈനാപ്പിള്ളിൽ,എ പി പ്രകാശ് ,ബേബി തൈപ്പറമ്പിൽ ,വിൽസൺ കാനാട്ട് ജോഷി വെമണികട്ടയിൽ,തോമസ് കന്നുതൊട്ടി കല്ലുവേലിൽ, ഗ്രാമ പഞ്ചായത്തംഗങ്ങൾ ബാങ്ക് ബോർഡ് മെമ്പർമാർ, വ്യാപാരി സംഘടനാ നേതാക്കൾ എന്നിവർ ഒപ്പമുണ്ടായിരുന്നു







